‘ഒരു മുഖ്യമന്ത്രിയെ താൻ നേരിട്ട് കാണുന്നത് ആദ്യം, രാഷ്ട്രീയത്തിൽ ചേർന്നിട്ട് വഴി പിഴച്ചില്ല’; ബേസിലിന്റെ വാക്കുകൾക്ക് വലിയ കയ്യടി

ഒരു മുഖ്യമന്ത്രിയെ താൻ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. ‘ശക്തമായ നിലപാടില്ലാത്ത ചെറുപ്പക്കാരെ മാനിപ്പുലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു കാലഘട്ടത്തിലാണ്…

ഒരു മുഖ്യമന്ത്രിയെ താൻ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. ‘ശക്തമായ നിലപാടില്ലാത്ത ചെറുപ്പക്കാരെ മാനിപ്പുലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്നുള്ളത്. ശക്തമായിട്ടുള്ള രാഷ്ട്രീയ ബോധവും വ്യക്തമായിട്ടുള്ള നിലപാടും വിദ്യാർത്ഥികളിൽ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിൽ ചേർന്നിട്ട് ഞാൻ വഴി പിഴച്ച് പോയിട്ടില്ല ‘ – ബേസിൽ വ്യക്തമാക്കി.

‘രാഷ്ട്രീയ രംഗത്ത് ഒരുപ്പാട് കെട്ട ജീവിതങ്ങളുണ്ട്. ജീർണ്ണത ബാധിച്ച നേതാക്കന്മാരുണ്ട്. അവരുടെ മുഖമാണ് പുറത്ത് വരേണ്ടത്. മുഖാമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും മാതൃകയാക്കപ്പെടേണ്ടവരല്ല- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയിൽ നടി അനശ്വര രാജനടക്കം വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. മുഖാമുഖം പരിപാടിയുടെ രണ്ടാം ഘട്ടമാണ് ചൊവ്വാഴ്ച തിരുവനന്തപുരം കവടിയാറിലെ ഉദയാപാലസ് കൺവെൻഷൻ സെന്ററിൽ നടന്നത്.