ബോളിവുഡിനെ അടിമുടി മാറ്റാന്‍ ശക്തിമാന്‍ എത്തുന്നു!! സിനിമയുടെ ഭാഗമാകാന്‍ ബേസില്‍ ജോസഫും?

ശക്തിമാന്‍ പരമ്പര ബോളിവുഡ് സിനിമയാകുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സിനിമാ ലോകത്ത് നടക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ മലയാളികളുടെ പ്രിയനടനും സംവിധായകനുമായ ബേസില്‍ ജോസഫും എത്തുന്നു എന്ന തരത്തിലാണ്…

ശക്തിമാന്‍ പരമ്പര ബോളിവുഡ് സിനിമയാകുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സിനിമാ ലോകത്ത് നടക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ മലയാളികളുടെ പ്രിയനടനും സംവിധായകനുമായ ബേസില്‍ ജോസഫും എത്തുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്താണ് ഇത്തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എന്നാണ് സിനിമാ പ്രേമികള്‍ തിരക്കുന്നത്.

തൊണ്ണൂറ് കാലഘങ്ങളിലെ കുട്ടികളുടെ ദേസി സൂപ്പര്‍ ഹീറോ ആയിരുന്നു ശക്തിമാന്‍. സോണി പിക്ചേഴ്സ് ഇന്ത്യയാണ് ശക്തിമാന്‍ ബിഗ് സ്‌ക്രീന്‍ ഫോര്‍മാറ്റില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും വരുന്നത് എന്നാണ് ഇവര്‍ സൂചന നല്‍കിയത്്. ചിത്രത്തില്‍ നായകന്‍ ആയി എത്തുന്നത് രണ്‍വീര്‍ സിംഗ് ആയിരിക്കുമെന്ന പ്രചണങ്ങള്‍ക്കിടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടാവുന്ന റോള്‍ ആയതിനാല്‍ തന്നെ സ്‌ക്രിപ്റ്റ് കേട്ടതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നാണത്രെ രണ്‍വീര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം ഈ സിനിമ ആര് സംവിധാനം ചെയ്യും എന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല.. ആദിപുരുഷ് സംവിധായകന്‍ ഓമിനെ വേണ്ടെന്നും പകരം മലയാളത്തില്‍ നിന്നുള്ള സംവിധായകന്‍ ബേസില്‍ ജോസഫ് സംവിധായകനായാല്‍ മതിയെന്നും നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ശക്തിമാന്‍ പരമ്പരയുടെ വലിയൊരു ആരാധകനായ ബേസില്‍ ജോസഫ് ഈ സിനിമയുടെ ഭാഗമാകുന്നു എന്ന വാര്‍ത്ത വന്നതോടെ മലയാളി സിനിമാ പ്രേമികള്‍

ആവേശത്തിലായി.. എന്നാല്‍ ബേസില്‍ ഈ വാര്‍ത്ത നിഷേധിച്ചുണ്ടത്രെ.. ഇത് സത്യമല്ല എന്ന മറുപടി ബേസില്‍ നല്‍കിയെന്നാണ് ഓടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളികള്‍ക്ക് ഒരു സൂപ്പര്‍ ഹീറോയെ സമ്മാനിച്ച പ്രിയപ്പെട്ട സംവിധായകന്‍ ബേസില്‍ ഇപ്പോള്‍ മിന്നല്‍ മുരളി 2 ന്റെ പണിപ്പുരയില്‍ ആണെന്നും പറയപ്പെടുന്നു.