സാമന്തയെ യശോദയ്ക്കായി തയ്യാറാക്കിയത് സ്റ്റണ്ട് മാൻ ആരാണെന്നോ?

തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത റൂത്ത് പ്രഭു കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം പുതിയ ചിത്രമാണ് യശോദ.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സാമന്ത പ്രധാനവേഷത്തിൽ എത്തുന്ന യശോദ.ചിത്രം നവംബർ 11ന് തീയറ്ററുകളിൽ…

തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത റൂത്ത് പ്രഭു കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം പുതിയ ചിത്രമാണ് യശോദ.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സാമന്ത പ്രധാനവേഷത്തിൽ എത്തുന്ന യശോദ.ചിത്രം നവംബർ 11ന് തീയറ്ററുകളിൽ എത്തും. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രമാണ് യശോദ എങ്കിലും തമിഴ്, കന്നഡ, ഹിന്ദി  ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ത്രില്ലർ ചിത്രമാണ് യശോദ. അതിനാൽ തന്നെ യശോദയ്ക്കായി സാമന്തയെ തയ്യാറാക്കിയത് ഫാമിലി മാൻ 2ന്റെ സ്റ്റണ്ട് മാൻ യാനിക് ബെന്നാണെന്ന് പുറത്ത് വരുന്ന റിപ്പോർട്ട്. ഗർഭിണിയായിരിക്കുന്ന യശോദ കഥാപാത്രം ഉദ്വേഗഭരിതവും വളരെയധികം ഭയാനകവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നതാണ് ടീസറിൽ കാണിക്കുന്നത്. നവാഗതരായ ഹരി-ഹരിഷ് ചേർന്നാണ് യശോദ സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ മലയാളി താരമായ ഉണ്ണി മുകുന്ദൻ പ്രധാന കാഥാപാത്രമാവുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, സമ്പത്ത് രാജ്, ശത്രു, റാവു രമേഷ്, മുരളി ശർമ്മ, മധുരിമ, കൽപിക ഗണേഷ്, പ്രിയങ്ക ശർമ്മ ,ദിവ്യ ശ്രീപാദ തുടങ്ങിയവരും സിനിമയിൽ കഥാപാത്രങ്ങളാവുന്നു. ശ്രീദേവി മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ യശോദ നിർമിക്കുന്നത് ശിവലെങ്ക കൃഷ്ണ പ്രസാദാണ്.  ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കിയത് പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരാണ്