ജയ കരഞ്ഞപ്പോള്‍ പീലി കൂടെ കരഞ്ഞു! പറയാന്‍ വാക്കുകളില്ലെന്ന് ബേസില്‍ ജോസഫ് 

ബേസിലും ദര്‍ശനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ ‘ജയ ജയ ജയ ജയ ഹേ’ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമ നേടുന്നത്. കഴിഞ്ഞ ദിവസം സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പങ്കുവെച്ച അഭിപ്രായങ്ങള്‍…

ബേസിലും ദര്‍ശനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ ‘ജയ ജയ ജയ ജയ ഹേ’ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമ നേടുന്നത്. കഴിഞ്ഞ ദിവസം സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പങ്കുവെച്ച അഭിപ്രായങ്ങള്‍ കോര്‍ത്തിണക്കി ബേസില്‍ ജോസഫ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടന്‍ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്. തിയറ്ററില്‍ ‘ജയ ജയ ജയ ജയ ഹേ’കണ്ട് കരയുന്ന കുട്ടിയുടെ വീഡിയോയാണ് ബേസില്‍ പങ്കുവച്ചത്.
നടനും എഴുത്തുകാരനുമായ ആര്യന്‍ ഗിരിജാവല്ലഭന്റെ മകളാണ് ഇത്. ‘ജയ ജയ ജയ ജയ ഹേ’എന്ന ചിത്രത്തില്‍ ദര്‍ശന അവതരിപ്പിച്ച ജയ എന്ന കഥാപാത്രം സിനിമിലെ ഒരു രംഗത്ത് കരയുമ്പോള്‍ പീലിയും കൂടെ കരയുകയാണ്. ‘ഒരു സുഹൃത്തു വാട്‌സാപ്പ് ചെയ്ത വീഡിയോ ആണ് . the pure magic of cinema. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് ? പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’, എന്നായിരുന്നു വീഡിയോ പങ്കുവച്ച് ബേസില്‍ കുറിച്ചത്. വീഡിയോ പങ്കുവെച്ച് ബേസില്‍ എത്തിയതോടെ നിരവധിപ്പേരാണ് കമന്റ് അറിയിച്ച് എത്തുന്നത്.
വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബേസില്‍ ജോസഫ് ചിത്രമാണ് ജയജയജയജയഹേ.. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ  ചിത്രം, പ്രമോഷന്‍ പരിപാടികളിലൂടെ തന്നെ എറെ ശ്രദ്ധ നേടിയിരുന്നു. ബേസില്‍ നായകനായി എത്തിയ  ‘ജാനേമന്‍’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റേത് തന്നെയാണ് ‘ജയ ജയ ജയ ജയ ഹേയുടേയും നിര്‍മ്മാതാക്കള്‍.
ഒക്ടോബര്‍ 28നാണ്  ‘ജയ ജയ ജയ ജയ ഹേ’ തിയറ്ററുകളില്‍ എത്തിയത്. ഈ സിനിമ ഞങ്ങളെ ചിരിപ്പിച്ചു അതിലേറെ ചിന്തിപ്പിച്ചു എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്.