‘ബസൂക്ക’ വരുന്നു; ഏറ്റവും പുതിയ അപ്ഡേഷൻ

മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് ബസൂക്ക. ചിത്രം പ്രഖ്യാപന സമയം മുതൽ ചർച്ചയായതായിരുന്നു.   ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ തിരക്കഥയും  സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഡിനോ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.  ചിത്രത്തിന്റെ…

മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് ബസൂക്ക. ചിത്രം പ്രഖ്യാപന സമയം മുതൽ ചർച്ചയായതായിരുന്നു.   ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ തിരക്കഥയും  സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഡിനോ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.  ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷന് ആണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ നാളെ വൈകിട്ട് അഞ്ചു മണിക്ക് അണിയറ പ്രവർത്തക പുറത്തുവിടും. മലയാള സിനിമയിൽ ആദ്യമായി മൈൻഡ് ഗെയിം  ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏറ്റവും  നൂതനമായ ഒരു പ്രമേയമ പറയുന്ന  ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് . മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കട്ടത്താടിയും കൂളിങ് ഗ്ലാസും നീട്ടിവളര്‍ത്തിയ മുടിയിലെ പോണി ടെയില്‍ ഹെയര്‍ സ്റ്റൈലുമായി ആണ് മമ്മൂട്ടിയെ കാണാന്സാധിച്ചത് .

  ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ‘ബസൂക്ക’യുടെ അവതരണം എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട് നിമേഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ‘ബസൂക്ക’യ്‍ക്ക്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ‘ബസൂക്ക’ സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവര്‍ ചേർന്നാണ് നിര്‍മിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് മമ്മൂട്ടിയെ നായകനാക്കി ‘ബസൂക്ക’ സംവിധാനം ചെയ്യുന്ന ഡീനോ ഡെന്നിസ്. സഹനിർമാതാവ് സഹിൽ ശർമ്മ ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സൂരജ് കുമറം ആണ്. അതേസമയം മമ്മൂട്ടി തന്നെയാണ് ടിനോ ടെന്നിസിനോട് ബസൂക്ക സംവിധാനം ചെയ്യാൻ നിർദേശിച്ചിരുന്നത്. കഥ പറയണം എന്ന് പറഞ്ഞ ടിനോ തന്റെ പിന്നാലെ കൊറേ നടന്നിട്ടുണ്ട് എന്നും, അങ്ങനെ കഥ കേട്ട് താൻ  ചെയാമെന്നു ഉറപ്പു നൽകിയതായും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. .  പടം പ്രൊഡ്യൂസ് ചെയ്യാൻ ആളെ കിട്ടിയ ശേഷമാണ് സംവിധായകനെ തപ്പി ഇറങ്ങുന്നത്.

അവസാന,  ഈ കഥ ദിനുവിനെക്കാവും നന്നായി അറിയാവുന്ന ആരുമില്ലെന്നും ദിനു അത്രത്തോളം എസ്‌സിറ്റഡ്  ആണെന്നും അത് കൊണ്ട് ദിനു തന്നെ സിനിമ ചെയ്യാനായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത് .  മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ പരിസമാപ്‍തിയാണ് ‘ബസൂക്ക’ എന്നാണ് ഡിനോ ഡെന്നിസ് പ്രതികരിച്ചത്. എനിക്ക് അതിനുള്ള അവസരം നൽകിയത് ചിത്രത്തിന്റെ തിരക്കഥയാണ്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ  ത്രില്ലിലാണ് എന്നുംടിനോ പറഞ്ഞിരുന്നു. .  കഥകൾ പറയാനുള്ള ഞങ്ങളുടെ ആഗ്രഹം ഭാഷയും ജോണറുകളും താണ്ടി വർഷങ്ങളായി ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ ആദ്യമായി ലെജൻഡ് മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല എന്നായിരുന്നു സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ. കഴിഞ്ഞ മെയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചത്. കൊച്ചി, കോയമ്പത്തൂർ, ബെം​ഗളൂരു എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ. ഓഗസ്റ്റിൽ മമ്മൂട്ടി തന്റെ ഭാഗം ഷൂറ്റിങ് കമ്പ്ലീറ്റ് ചെയ്യുകയും ചെയ്തിരുന്നു