ആദിപുരുഷിനു പിന്നാലെ നാടുവിടേണ്ടി വന്നു; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്

പ്രഖ്യാപനം മുതല്‍ ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ആദിപുരുഷ്. ഇതിഹാസകൃതിയായ രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു.   വൻ പ്രീറിലീസ് ഹൈപ്പോടെയെത്തി വേണ്ട…

പ്രഖ്യാപനം മുതല്‍ ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ആദിപുരുഷ്. ഇതിഹാസകൃതിയായ രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു.   വൻ പ്രീറിലീസ് ഹൈപ്പോടെയെത്തി വേണ്ട വിജയം കൈവരിക്കാൻ ചിത്രത്തിന് ആയിരുന്നില്ല. സിനിമയുടെ ടീസര്‍ പുറത്തുവന്നത് മുതലെ ആദിപുരുഷിനെതിരെ വ്യാപകമായ വിമര്‍ശനം ഹൈന്ദവ സംഘടനകളില്‍ നിന്നടക്കം ഉയര്‍ന്നു. നിലവാരമില്ലാത്ത വിഎഫ്കസും കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളും സംഭാഷണങ്ങളും വരെ വിമര്‍ശിക്കപ്പെട്ടു.  ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിന് പൂർണ്ണ ഉത്തരവാദി താനാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മനോജ് മുൻതാഷിർ ശുക്ല.ആദിപുരുഷിന്റെ പരാജയത്തിന് കാരണം താനാണെന്നും റിലീസിന് ശേഷം നാടുവിടേണ്ടി വന്നെന്നും ശുക്ല പറഞ്ഞു. പരാജയത്തിൽ നിന്നും താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇനി മുതൽ അതീവ ജാഗ്രത പുലർത്തുമെന്നും മനോജ് മുൻതാഷിർ ശുക്ല കൂട്ടിച്ചേർത്തു. ഒരു ബോളിവുഡ് മാദ്ധ്യമത്തിനോടാണ് തിരക്കഥാകൃത്തിന്റെ തുറന്നു പറച്ചിൽ.മനോജിന്റെ വാക്കുകൾ ഇങ്ങനെ


ആദിപുരുഷിൽ എനിക്ക് 100 ശതമാനം തെറ്റുപറ്റി. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വധഭീഷണി ഉയർന്നതോടെ എനിക്ക് കുറച്ച് നാളത്തേക്ക് ഇന്ത്യ വിടേണ്ടി വന്നു. ആദിപുരുഷിന്റെ കാര്യത്തിൽ എനിക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. മതത്തെ വ്രണപ്പെടുത്താനോ സനാതനത്തെ ബുദ്ധിമുട്ടിക്കാനോ ശ്രീരാമനെ അപകീർത്തിപ്പെടുത്താനോ ഹനുമാനെക്കുറിച്ച് ഇല്ലാത്ത എന്തെങ്കിലും പറയാനോ എനിക്ക് ഉദ്ദേശ്യമില്ല. ഈ അപകടത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇനി മുതൽ അതീവ ജാഗ്രത പുലർത്തും. ലോകം നിങ്ങളെ നല്ലവരായി കണക്കാക്കാം, നാളെ അത് വളരെ മോശമായി കണക്കാക്കാം, പക്ഷേ നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ ഒരു ഹീറോയാണ്.’ മനോജ് പറഞ്ഞു.  ശ്രീരാമനായി പ്രഭാസ് എത്തിയ ചിത്രത്തില്‍ സെയ്ഫ് അലിഖാനാണ് രാവണനായി വേഷമിട്ടിരിക്കുന്നത്. കൃതി സനോണ്‍ ആണ് സീതയെ അവതരിപ്പിച്ചത്, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.  ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം.


ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 700 കോടിയോളമായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. 450 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായത്.  ടീസറും ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ഉണ്ടായ ട്രോള്‍ മഴ റിലീസ് ശേഷവും തുടര്‍ന്നു. ആദ്യ ദിനം മുതലുണ്ടായ നെഗറ്റീവ് റിവ്യു സിനിമയുടെ മൊത്തത്തിലുള്ള പ്രകടനത്തെ കാര്യമായി ബാധിച്ചു.  ചിത്രത്തിലെ ഡയലോഗുകൾ ഒക്കെ സംബന്ധിച്ച വലിയ വിവാദമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഡയലോഗുകൾ മാട്ടേണ്ടി വരികയും ചെയ്തു. ലങ്കാ ദഹനം രംഗത്തെക്കുറിച്ച് പ്രേക്ഷകർ അസ്വസ്ഥരായിരുന്നു. ഹനുമാന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് വിവാദമായെങ്കിലും അത് സിനിമയിൽ നിന്നും നീക്കം ചെയ്തിരുന്നു. പക്ഷെ വിവാടാ ഡയലോഗുകൾ മാറ്റിയിട്ടും  ആദിപുരുഷ് ബോക്സ് ഓഫീസ് കളക്ഷനിൽ വീഴുകയായിരുന്നു .