കട്ടയ്ക്ക് കൂടെ നിന്നു, മരണം വരെയും കൂടെ നില്ക്കുമെന്ന് അവളുടെ ഉറപ്പുണ്ട്!! ഷിയാസ് പറയുന്നു

മോഡലായെത്തി ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഷിയാസ് കരീം. ടെലിവിഷന്‍ ഷോകളിലെ ശ്രദ്ധേയ താരമാണ് ഷിയാസ്. അടുത്തിടെയാണ് താരം വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹത്തിനോട് അനുബന്ധിച്ചാണ് താരം പീഡനക്കേസിലും പെട്ടത്. ഇപ്പോഴിതാ ആ സമയത്തെ അതിജീവിച്ചതിനെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഷിയാസ്. ഉമ്മയും ഭാര്യയുമാണ് തനിക്ക് എല്ലാ പിന്തുണയുമേകിയതെന്ന് ഷിയാസ് പറയുന്നു.

താനും ഉമ്മയും തമ്മില്‍ ആകെ പതിനഞ്ചു വയസ്സ് വ്യത്യാസം മാത്രമാണുള്ളതെന്ന് ഷിയാസ് മുന്‍പ് പറഞ്ഞിരുന്നു. ഉമ്മ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ചില മോട്ടിവേഷന്‍ തന്നിരുന്നു. ഇപ്പോള്‍ ആ സംഭവത്തെ കുറിച്ച് ആലോചിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്ന് ഷിയാസ് പറയുന്നു. വാടകയ്ക്ക് ആയിരുന്നു തങ്ങളുടെ താമസം. സ്വന്തമായി വീട് വച്ചത് സ്വപ്നം സഫലീകരിച്ച നിമിഷമായിരുന്നു. ചെറിയ ഒരു വീട് ആണെങ്കിലും തനിക്ക് അത് കൊട്ടാരം ആയിരുന്നെന്ന് ഷിയാസ് പറയുന്നു. വീട് വയ്ക്കുക എന്ന് പറഞ്ഞാല്‍ അത് വലിയ ടാസ്‌കാണ്. ഇപ്പോഴും കടബാധ്യത ഉണ്ട്. ബാങ്ക് ബാലന്‍സ് എല്ലാം തീര്‍ന്നു, കടം വാങ്ങിച്ചൊക്കെ ആണ് വീട് പണി പൂര്‍ത്തിയാക്കിയതെന്ന് ഷിയാസ് പറയുന്നു.

രഹ്നയെ കണ്ടുമുട്ടിയതിനെ കുറിച്ചും ഷിയാസ് പങ്കുവച്ചു. ഞങ്ങള്‍ തമ്മില്‍ കണ്ടു പരിചയപെട്ടു, വീട്ടില്‍ പോയി ചോദിക്കുകയായിരുന്നു, നിക്കാഹ് കഴിഞ്ഞു, ഇപ്പോള്‍ വൈഫാണ്. പിന്നെ ആളുകളെ വിളിച്ചു ഫുഡ് കൊടുക്കുന്ന പരിപാടി കഴിഞ്ഞിട്ടില്ല. അതാണ് ഇനി നടക്കാന്‍ ഉള്ളതെന്നും ഷിയാസ് പറയുന്നു.

എന്റെ ഭാര്യ തന്നെയാണ് രഹ്ന. റിയല്‍ സ്വഭാവം ഉമ്മയോട് മാത്രമാണ് കാണിക്കാറുള്ളത്. പക്ഷെ അവള്‍ക്ക് എന്റെ സ്വഭാവം നന്നായിട്ട് അറിയാം. എന്റേത് ഷോര്‍ട്ട് ടെംപെര്‍ഡ് സ്വഭാവം ആണ്, കുറച്ചു കഴിഞ്ഞാല്‍ മാറും. സങ്കടം വന്നാലും അങ്ങനെ തന്നെയാണെന്നും ഷിയാസ് പറയുന്നു.

രഹ്ന അത്യാവശ്യം നല്ല ഫുഡി ആണ്. തന്റെ വേറെ ഒരു രൂപം തന്നെയാണെന്നും ഷിയാസ് പറയുന്നു. രഹ്ന ഡോക്ടര്‍ ആണ്. ഒരു ഡോക്ടര്‍ ആകുമ്പോള്‍ അറിയാല്ലോ, അതിന്റേതായ പല രീതികളുണ്ട്. എല്ലാ ഡോക്ടര്‍മാരെയും പോലെയല്ല, രോഗികളോടൊപ്പം നന്നായി ഇന്ററാക്ട് ചെയ്യുന്നയാളാണെന്നും ഷിയാസ് പറയുന്നു.

ഇപ്പോള്‍ എംഡി ചെയ്യാന്‍ ഒരുങ്ങുകയാണ് രഹ്ന. ഞാന്‍ മീഡിയ ഫീല്‍ഡില്‍ ആയതുകൊണ്ട് ഉണ്ടായേക്കാവുന്ന കാര്യങ്ങളെ കുറിച്ച് എല്ലാം നേരത്തെ തന്നെ അവളോട് പറഞ്ഞിരുന്നു. പലവിധ വിവാദങ്ങള്‍ ജീവിതത്തില്‍ വരും അതെല്ലാം ഫേസ് ചെയ്യാന്‍ ഒരുക്കം ആണെങ്കില്‍ മാത്രം വിവാഹം എന്നാണ് അവളോട് പറഞ്ഞിരുന്നത്.

ഇത്രയും പ്രശ്‌നങ്ങള്‍ വന്നപ്പോഴും അവള്‍ കട്ടയ്ക്ക് കൂടെ നിന്നു. ഇനി ആണെങ്കിലും ആലോചിക്കാം എന്ന് അവളോട് പറഞ്ഞു. പക്ഷേ എന്നെ കൊല്ലും എന്നാണ് അവള്‍ പറഞ്ഞതെന്ന് താരം പറയുന്നു. അവള്‍ കട്ടയ്ക്ക് കൂടെ നിന്നു. മരണം വരെയും ഞാന്‍ കൂടെ നില്ക്കും എന്നാണ് അവള്‍ എന്നോട് പറയുന്നത്. ഞാന്‍ ജീവിതത്തില്‍ ഏറെയും സന്തോഷിച്ച നിമിഷമാണെന്നും ഷിയാസ് പറയുന്നു. കോടിക്കണക്കിന് രൂപ ഉള്ളതിലോ, മാളിക ഉണ്ടെങ്കിലോ ഒന്നും അല്ല ജീവിതം. ഒന്നോ രണ്ടോ ആളുകള്‍ നമ്മുടെ കൂടെ കട്ടക്ക് കൂടെ ഉണ്ടെങ്കില്‍ ജീവിതത്തില്‍ എന്തും ഫേസ് ചെയ്യാന്‍ ആകും എന്നും ഷിയാസ് പറയുന്നു.