എന്നും നിനക്ക് മാത്രം അവകാശപ്പെട്ട എൻ്റെ മനസ്സും ശരീരവും നിറഞ്ഞ ഹൃദയത്തോടെ ജന്മദിന സമ്മാനമായി ഞാൻ വീണ്ടും നല്കുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് മനോജ് നായരും ബീന ആന്റണിയും. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ദമ്പതികൾ ആണ് ഇവർ. അഭിനയത്തിൽ മാത്രമല്ല, റിയാലിറ്റി ഷോകളിലും ഗേമുകളിലും…

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താര ദമ്പതികൾ ആണ് മനോജ് നായരും ബീന ആന്റണിയും. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ദമ്പതികൾ ആണ് ഇവർ. അഭിനയത്തിൽ മാത്രമല്ല, റിയാലിറ്റി ഷോകളിലും ഗേമുകളിലും എല്ലാം ഇവർ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. പതിനെട്ട് വർഷങ്ങൾ കൊണ്ട് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകുന്ന ഇവരുടെ ദാമ്പത്യം മാതൃകപരമാണു. ഇരുവരും ഒന്നിച്ച് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പതിനെട്ട് വര്ഷം ആയിട്ടും കൂടുതൽ ശക്തമായതാണ ഇരുവരുടെയും ദാമ്പത്യം മുന്നോട്ട് പോകുന്നത്, ഇപ്പോൾ പ്രിയതമയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് മനോജ്.

Beena Antony
Beena Antony

കഴിഞ്ഞ 18 വർമായി എൻ്റെ ജീവിതത്തിന് പൊൻതിളക്കമായി. എൻ്റെ ജീവിതത്തിൻ്റെ കരുത്തായി. നല്ല ഭാര്യയായി, എൻ്റെ മകന് നല്ല അമ്മയായി, ഞങ്ങളുടെ കുടുംബത്തിലെ വിലമതിക്കാനാവാത്ത ആ സ്ത്രീ എന്ന “ധന” ത്തിൻ്റെ ജന്മദിനമാണിന്ന്. എന്നും നിനക്ക് മാത്രം അവകാശപ്പെട്ട എൻ്റെ മനസ്സും ശരീരവും നിറഞ്ഞ ഹൃദയത്തോടെ ജന്മദിന സമ്മാനമായി ഞാൻ വീണ്ടും നല്കുന്നു എന്നായിരുന്നു മനോജ് കുമാർ കുറിച്ചത്. നിരവധി പേരാണ് മനോജിന്റെ പോസ്റ്റിന് കീഴിൽ‍ കമന്റുകളുമായെതുന്നത്

beena antony manoj kumar

നേരത്തെ തങ്ങളുടെ പ്രണയകഥ മനോജ് ആരാധകരോട് പങ്കുവെച്ചിരുന്നു, ഒരു പരിപാടിയുടെ ഭാഗമായി ബോംബയിൽ പോയപ്പോൾ ആണ് ബീനയെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് ഞാൻ അവിടെ പാടിയ ഒരു പാട്ടിന് ബീന അഭിനന്ദനം അറിയിച്ചു. അതായിരുന്നു പരിചയത്തിനു തുടക്കം ഇട്ടത്. ആ പരിചയത്തിന്റെ പേരിൽ വേറൊരു പരിപാടിക്ക് ബീനയെ ക്ഷണിക്കാൻ വേണ്ടി സംഘാടകർ എന്നെ സമീപിച്ചു. ഇതിനെ പറ്റി ഞാൻ ബീനയോട് സംസാരിച്ചപ്പോൾ ബീന വരാമെന്നു എന്നോട് പറഞ്ഞു. അങ്ങനെ പരുപാടി ദിവസം ആയി. ബീനയുടെ പേരൊക്കെ വെച്ച് നോട്ടീസ് അടിക്കുകയും ചെയ്തിരുന്നു. എന്നാൽ പരുപാടി ആയപ്പോൾ ബീനയ്ക്ക് കടുത്ത പനി. അതോടെ സംഘാടകർ എനിക്ക് സമാധാനം താരത്തെ ആയി. അവരുടെ സമ്മർദ്ദം മൂലം വയ്യെങ്കിലും വരാൻ പറ്റുമോ എന്ന് ഞാൻ ബീനയോട് ചോദിച്ചു. ഒരു പരിഭവവും പറയാതെ ബീന പരിപാടിക്ക് എത്തി. ഞാൻ ആയിരുന്നു ബീനയെ വിളിച്ചുകൊണ്ട് പോയതും തിരികെ കൊണ്ട് വിട്ടതും. ബീനയെ വീട്ടിൽ കൊണ്ട് വിട്ട് തിരിച്ചെത്തിയപ്പോൾ എനിക്കും പനി പിടിച്ചു. തീരെ വയ്യാഞ്ഞിട്ട് പോലും ബീന ഞാൻ വിളിച്ചപ്പോൾ പരുപാടിയിൽ പങ്കെടുക്കാൻ വന്നു. അങ്ങനെ എനിക്ക് ബീനയോട് പ്രണയം തോന്നിഎന്ന് പറയാം.എന്നാണ് മനോജ് പറഞ്ഞത്