‘അഭിനേതാവ് ആയിരിക്കുക എന്നത് അത്ര സുരക്ഷിതമല്ലാത്ത യാത്ര’ കുറിപ്പുമായി കീര്‍ത്തി സുരേഷ്

തന്റെ പുതിയ ചിത്രങ്ങളായ സാണി കായിധവും സര്‍ക്കാരു വാരി പാട്ടയും സ്വീകരിച്ചതിന് ആരാധകരോട് നന്ദി പറഞ്ഞ് നടി കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി. അഭിനേതാവ് ആയിരിക്കുക എന്നത് അത്ര…

തന്റെ പുതിയ ചിത്രങ്ങളായ സാണി കായിധവും സര്‍ക്കാരു വാരി പാട്ടയും സ്വീകരിച്ചതിന് ആരാധകരോട് നന്ദി പറഞ്ഞ് നടി കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി.

അഭിനേതാവ് ആയിരിക്കുക എന്നത് അത്ര സുരക്ഷിതമല്ലാത്ത യാത്രയാണെന്ന് പറഞ്ഞു കൊണ്ടാണ് കീര്‍ത്തിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഈ യാത്രയില്‍ അഭിമുഖീകരിക്കുന്ന ഉയര്‍ച്ച താഴ്ചകളാണ് നമ്മുടെ വിധി നിര്‍ണയിക്കുന്നത്. പരീക്ഷണങ്ങളുടെ സമയമാണ് കടന്നുപോയത്. തന്റെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിലെത്തിക്കാന്‍ ഇടതടവില്ലാതെ പ്രയത്‌നിക്കണമെന്ന് തിരിച്ചറിഞ്ഞ ഘട്ടമായിരുന്നു അതെന്നും കീര്‍ത്തി പറയുന്നു.

സാണി കായിധം, സര്‍ക്കാരു വാരി പാട്ട എന്നീ ചിത്രങ്ങളുടെ സംവിധായകരേയും അണിയറപ്രവര്‍ത്തകരേയും കീര്‍ത്തി പേരെടുത്ത് പറയുന്നുണ്ട്. മുമ്പൊരിക്കലും ചെയ്യാത്ത തരം കഥാപാത്രമായ പൊന്നിയായി തന്നെ മനസില്‍ കണ്ടതിനും ആ കഥാപാത്രത്തെ വിശ്വസിച്ചേല്‍പ്പിച്ചതിനും നന്ദിയുണ്ടെന്നാണ് സാണി കായിധത്തിന്റെ സംവിധായകന്‍ അരുണ്‍ മാതേശ്വരനേക്കുറിച്ച് താരം എഴുതിയിരിക്കുന്നത്. സങ്കയ്യ എന്ന കഥാപാത്രത്തോട് സെല്‍വരാഘവനോളം നീതി മറ്റാര്‍ക്കും പുലര്‍ത്താനാവില്ല.

നമ്രത ശിരേദ്കര്‍, മഹേഷ് ബാബു എന്നിവരും നന്നായി പിന്തുണച്ചു. ആരാധകരാണ് തന്റെ ശക്തി. നിങ്ങള്‍ കാരണമാണ് താനിവിടെ നില്‍ക്കുന്നത്. ഈ പിന്തുണയാണ് മുന്നിലെ പ്രതിബന്ധങ്ങളെ തകര്‍ക്കാനും തീരുമാനമെടുക്കുന്നതില്‍ വഴികാട്ടിയാകുന്നതെന്നും കീര്‍ത്തി പറയുന്നു.