തളർന്നു പോകേണ്ട നിമിഷങ്ങൾ, ഇട്ടേച്ചുപോകേണ്ട അവസ്ഥ, പരിഹാസങ്ങൾ,  വെല്ലുവിളികൾ! അയാൾ ഒന്നിനോടും പ്രതികരിച്ചില്ല, ബ്ലെസ്സിക്ക് കണ്ണീരുമ്മ നൽകി ബെന്യാമിൻ 

പൃഥ്വിരാജിന്റെ കഠിനാധ്വാനം, ബ്ലെസ്സിയുടെ നിശ്ചയ ദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് ആടുജീവിതം എന്ന ചിത്രം യാതാർഥ്യമായത്, എഴുത്തുകാരൻ ബെന്ന്യാമിൻ പറയുന്നു, തളർന്നു പോകേണ്ട നിമിഷങ്ങൾ, ഇട്ടേച്ചുപോകേണ്ട അവസ്ഥ, അങ്ങനെ എല്ലാം വന്നു ചേർന്നിട്ടും ഒന്നിനോടും…

പൃഥ്വിരാജിന്റെ കഠിനാധ്വാനം, ബ്ലെസ്സിയുടെ നിശ്ചയ ദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് ആടുജീവിതം എന്ന ചിത്രം യാതാർഥ്യമായത്, എഴുത്തുകാരൻ ബെന്ന്യാമിൻ പറയുന്നു, തളർന്നു പോകേണ്ട നിമിഷങ്ങൾ, ഇട്ടേച്ചുപോകേണ്ട അവസ്ഥ, അങ്ങനെ എല്ലാം വന്നു ചേർന്നിട്ടും ഒന്നിനോടും പ്രതികരിക്കാതെ പുഞ്ചിരിച്ചു കൊണ്ട് എല്ലാം നേരിട്ട വ്യക്തിയാണ് ബ്ലെസി എന്ന സംവിധായകൻ. പ്രശ്നങ്ങളിലും, പ്രതിസന്ധികളിലും തളരാതെ എല്ലാം നേരിടുന്നവർ ആണല്ലോ യാതാർത്ഥ നായകൻ, ഈ മനുഷ്യന്റെ  നിശ്‌ചയ ദാർഢ്യം ഇല്ലായിരുന്നെങ്കിൽ വഴിയിൽ എവിടെയെങ്കിലും വീണുപോകുമായിരുന്ന സിനിമയാണ് ആട് ജീവിതം ബെന്യമിൻ തന്റെ സോഷ്യൽ മീഡിയിൽ കുറിച്ച്

പതിനാറു വര്ഷം നീണ്ട സപര്യ, അതിനിടയിൽ ഒന്നിന് പുറകെ ഒന്നായി വരുന്ന ഒരായിരം കടമ്പകൾ, തളർന്നു പോകേണ്ട നിമിഷങ്ങൾ, ഉപേക്ഷിച്ചു പോകേണ്ട സന്ദർഭങ്ങൾ, ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന പരിഹാസങ്ങൾ, എങ്ങനെയും മുടക്കുമെന്ന ചിലരുടെ വെല്ലുവിളികൾ ഒന്നിനെയും അയാൾ കൂസിയില്ല. ഒന്നിനോടും അയാൾ പ്രതികരിച്ചില്ല

എല്ലാത്തിനോടും പുഞ്ചിരിയോട് അയാൾ നേരിട്ട്, നിശബ്ധനായി അയാൾ നടന്നു നീങ്ങി, നജീബേ  തീക്കാറ്റും ,വെയിൽ നാളവും നിന്നെ കടന്നു പോകും, നീ അവക്ക് മുന്നിൽ തളർന്നു പോകരുത്, കീഴടങ്ങരുത് എന്ന് വാക്കുകൾ ഹൃദയത്തിൽ വഹിച്ചു അയാൾ മുൻപോട്ട് പോയി , ബ്ലെസി പ്രിയപ്പെട്ട സഹോദര , നിങ്ങൾ ഈ സമൂഹത്തിന് ഒരു പാഠപുസ്തകംആണ്, നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നും കണ്ണീരുമ്മ, പ്രിയപെട്ടവരെ എന്താണ് ഈ മനുഷ്യൻ ഇത്രയും കാലം നടത്തിയ തീഷ്‌ണ യാത്രയുടെ ഫലം അറിയാൻ നിങ്ങൾ ഈ സിനിമ തീയറ്ററിൽ പോയി കാണുക ബെന്യമിൻ കുറിച്ച്