സിജോ ഇനിയും ഷോയിലേക്ക് മടങ്ങി വരുമോ! ഇനിയും ഗെയിം ആരാണ് നയിക്കുന്നത്, ഉറങ്ങിക്കിടന്ന വീടിന് ഉണർത്താൻ വൈൽഡ് കാർഡ് എൻട്രി 

പ്രേഷക പ്രിയങ്കരമായ ബിഗ് ബോസ് ഷോ ഇപ്പോൾ പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, രതീഷ് കുമാറും ,റോക്കിയുമൊക്കെ പോയതോടെ ബിഗ്ഗ്‌ബോസ് വീട്ടിലെ ബാക്കി  മല്സരാര്ഥികളെല്ലാവരും  ഒരു തണുത്ത മട്ടാണ് എടുത്തിരിക്കുന്നത്, അകെ പ്രതീക്ഷ സിജോ ആയിരുന്നു,…

പ്രേഷക പ്രിയങ്കരമായ ബിഗ് ബോസ് ഷോ ഇപ്പോൾ പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, രതീഷ് കുമാറും ,റോക്കിയുമൊക്കെ പോയതോടെ ബിഗ്ഗ്‌ബോസ് വീട്ടിലെ ബാക്കി  മല്സരാര്ഥികളെല്ലാവരും  ഒരു തണുത്ത മട്ടാണ് എടുത്തിരിക്കുന്നത്, അകെ പ്രതീക്ഷ സിജോ ആയിരുന്നു, എന്നാൽ സിജോയും ഇപ്പോൾ സർജറിക്ക് വേണ്ടി ഹൌസിൽ നിന്നും പോയിരിക്കുകയാണ്. പ്രാഥമിക പരിശോധനകൾക്കെല്ലാം ശേഷം സിജോയുടെ പരിക്ക് ഗുരുതരമായേക്കുമെന്ന് മനസിലായതോടെയാണ് ആശുപത്രിയിലേക്ക് തീരുമാനിച്ചത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ പോവുകയാണെന്നു കേട്ടതോടെ സിജോ അകെ ആശയക്കുഴപ്പത്തിലായി.

ആശുപത്രിയിലേക്ക് മാറ്റിയാൽ ഇനി ഷോയിലേക്ക് മടങ്ങി വരാൻ കഴിയുമോയെന്നാണ് ആദ്യം തന്നെ സിജോ ബിഗ് ബോസിനോട് ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുപോകുന്നത് ചിന്തിക്കേണ്ടെന്നും ശസ്ത്രിക്രിയ വിവരങ്ങള്‍ ഡോക്ടര്‍ വിശദമാക്കുംഎന്നാണ് ബോസ് അറിയിച്ചത്, സിജോ തിരിച്ചു വരണം എന്ന് തന്നെയാണ് ബിഗ്ഗ് ബോസ്സ് പ്രേക്ഷകരുടെയും ആഗ്രഹം. കഴിഞ്ഞ ഒറ്റ സംഭവത്തോടെ സിജോയെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.

കാരണം റോക്കി മർദിച്ചതിനു ശേഷവും റോക്കി ഹൌസിൽ തുടരണം പുറത്താക്കരുത് എന്ന് നിലപാടാണ് സിജോ സ്വീകരിച്ചത്, ഇപ്പോൾ ബിഗ്ഗ് ബോസ്സ് വീടിന്റെ കാര്യം അതിലും കഷ്ടമാണ്. ബിഗ്ഗ് ബോസ്സ് വീട്ടിൽ ഇപ്പോൾ ആകെയുള്ള വിഷയം ശ്രീരേഖയുടെ കൂർക്കം വലിയും ജിന്റോയുടെ ഉറക്കവുമാണ്. പിന്നെയുള്ളത് ജാസ്മിന്റെയും ഗബ്രിയുടെയും വെറുപ്പിക്കൽ കോമ്പോയും. അത് കണ്ട് പ്രേക്ഷകർ  പോലും മടുത്തു തുടങ്ങി. ഇനി ബിഗ് ബോസ് വീടും മത്സരാര്ഥികളും ഉണരാൻ വൈൽഡ് കാർഡ് എൻട്രി തന്നെ വരണം. മുൻപത്തെ സീസണിലെ റിയാസിനെ പോലെയുള്ള കളി തന്നെ മാറ്റാൻ സാധിക്കുന്ന വൈൽഡ് കാർഡ് എൻട്രിയെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്,ഇത്രയും ഗുരുതരമായ ഒരു ഫിസിക്കൽ അസാൾട്ട് നടക്കുന്നതും ആദ്യമായാണ്. സിജോയുടെ താടിയെല്ലിനും പല്ലിനും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർ പരിശോധനയിൽ കണ്ടെത്തിയത്. ഒരു ഷോയിക്കുള്ളിൽ ആണെങ്കിൽ പോലും  ഇത്രയും വലിയൊരു ശാരീരിക മർദ്ദണം നടത്തിയിട്ടും റോക്കി ഈ ശിക്ഷ മാത്രമേ അർഹിക്കുന്നുള്ളോ,സിജോയുടെ വീട്ടുകാർ നിയമപരമായി നീങ്ങിയാൽ റോക്കിക്ക് പണി കിട്ടാനുള്ള സാധ്യതകളും ഏറെയാണ്