തിരക്കഥ കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നു..!! ഇത്തരം ഒരു സിനിമയെടുത്തതില്‍ ബേസിലിന്റെ ധൈര്യം സമ്മതിച്ചു – സംവിധായകന്‍ ഭദ്രന്‍

ബേസില്‍ ജോസഫ് ടോവിനോ കൂട്ടുകെട്ടില്‍ ഗോദ എന്ന സിനിമയ്ക്ക് ശേഷം പിറന്ന മറ്റൊരു ഹിറ്റ് സിനിമയാണ് മിന്നല്‍ മുരളി. മിന്നല്‍ മുരളി എന്ന സിനിമയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക…

ബേസില്‍ ജോസഫ് ടോവിനോ കൂട്ടുകെട്ടില്‍ ഗോദ എന്ന സിനിമയ്ക്ക് ശേഷം പിറന്ന മറ്റൊരു ഹിറ്റ് സിനിമയാണ് മിന്നല്‍ മുരളി. മിന്നല്‍ മുരളി എന്ന സിനിമയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമയെ പ്രശംസിച്ച അദ്ദേഹം പക്ഷേ തിരക്കഥയില്‍ പാളിച്ച ഉണ്ടായി എന്നും കൂട്ടിച്ചേര്‍ക്കുന്നു. സിനിമയിലെ ടൊവിനോയെ കണ്ടപ്പോള്‍ സൂപ്പര്‍മാനെ അവതരിപ്പിച്ച ഹെന്റി കാവിലിനെ ഓര്‍മം വന്നു എന്ന് അദ്ദേഹം പറയുന്നു. കുറച്ച് വൈകിയാണെങ്കില്‍ പോലും കണ്ട സിനിമയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി ഭദ്രന്‍ എപ്പോഴും രംഗത്ത് എത്താറുണ്ട്. ചെറിയ ബജറ്റില്‍ മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെ…

മിന്നല്‍ മുരളിയിലെ ജെയ്സന് സൂപ്പര്‍മാനിലെ ഹെന്റി കാവിലിന്റെ ആകൃതിയും പ്രകൃതിയും തോന്നി. ടൊവിനോയുടെ മുഖത്തെ ആ നിഷ്‌കളങ്ക സൗന്ദര്യം സൂപ്പര്‍ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതില്‍ തെറ്റില്ല. മിന്നല്‍ മുരളി വരുമ്പോള്‍ എന്റെ മടിയില്‍ ഇരുന്ന കൊച്ച് മകളുടെ കണ്ണ് ഞാന്‍ പൊത്തും.കൈ തട്ടി മാറ്റി കൊണ്ട് ‘ അപ്പച്ചായീ ഡോണ്ട് ഡിസ്റ്റര്‍ബ്……ഐ വാണ്ട് ടു സീ ദി സൂപ്പര്‍മാന്‍….’ പിന്നെ എന്റെ ചോദ്യം പെട്ടെന്നാരുന്നു… ‘ യു ലൈക്ക് ദിസ് സൂപ്പര്‍ഹീറോ ?? ‘ അവള്‍ പറഞ്ഞു ‘ ഹി ഈസ് സൂപ്പര്‍’. അവിടെ ആണ് ഒരു താരം വിജയിച്ചത്. ടൊവിനോ തോമസ്, കീപ്പ് ഇറ്റ് അപ്പ്…. ടോക്സിക്ക് വില്ലനായിട്ടുള്ള ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെര്‍ഫോമന്‍സ് പിഴവ് കൂടാതെ മറുകര എത്തിച്ചു… മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന:ധൈര്യം അതും കുറഞ്ഞ ബജറ്റില്‍, ബേസിലിന് എന്റെ അഭിനന്ദനങ്ങള്‍. സ്‌ക്രിപ്റ്റില്‍ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, മിന്നല്‍ മുരളി ഇടിവെട്ട് ആയേനെ, എന്ന്കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.