മകളെ കുറിച്ച് വാചാലയായി അമ്മ ശോഭന… അവള്‍ വളരുന്നത് നോക്കിയിരിക്കുകയാണ് ഞാന്‍ എന്ന് താരം

ഒരുകാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന ലേഡിസൂപ്പര്‍സ്റ്റാര്‍ ആയിരുന്നു ശോഭന. ഇപ്പോള്‍ താരം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കില്‍ കൂടി മലായളികള്‍ക്ക് ഈ താരത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നതാണ് സത്യം. 1984-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം…

ഒരുകാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന ലേഡിസൂപ്പര്‍സ്റ്റാര്‍ ആയിരുന്നു ശോഭന. ഇപ്പോള്‍ താരം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കില്‍ കൂടി മലായളികള്‍ക്ക് ഈ താരത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നതാണ് സത്യം. 1984-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.

പിന്നീട് ശോഭനയുടെ കാലമായിരുന്നു. ഇപ്പോള്‍ നൃത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ശോഭന. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ഡാന്‍സ് വീഡിയോസും മറ്റ് വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, ശോഭനയുടെ ദത്തുപുത്രിയാണ് അനന്ത നാരായണി, ജന്മം കൊടുത്തിട്ടില്ലെങ്കിലും കര്‍മ്മം കൊണ്ട് അനന്ത നാരായണിയെ അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട് ശോഭന.

താരം മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകളെ കുറിച്ച് പറയുകയാണ് താരം, തന്റെ മകളാണ് തന്റെ ലോകം, പെണ്‍കുട്ടികള്‍ ആകുമ്പോള്‍ പെട്ടെന്ന് വളരുമല്ലോ എന്നാണ് നടി പറയുന്നത്. മകളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ താന്‍ അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. കൂടാതെ മകള്‍ മോഡേണ്‍ സ്‌കൂളില്‍ ആണ് പഠിക്കുന്നതെന്നും താരം പറയുന്നു. പെണ്‍കുട്ടികള്‍ ആകുമ്പോള്‍ പെട്ടെന്ന് വളരുമല്ലോ അത്‌കൊണ്ട് തന്നെ ഞാനെപ്പോഴും അവള്‍ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും, അത് കാണുമ്പൊള്‍ വാട്‌സ് ദി ഡീല്‍ അമ്മ എന്ന് ചോദിക്കുമെന്നും ശോഭന പറയുന്നു. ഗുരുവായൂര്‍ നടയില്‍ വെച്ച് മകള്‍ക്ക് ചോറൂണ് നടത്തിയ വാര്‍ത്തകളെല്ലാം അന്ന് പത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.