അതൊക്കെ മമ്മൂട്ടിയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ആണ്

നിരവധി ആരാധകർ ഉള്ള താരമാണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം തന്റെ അഭിനയ ജീവിതത്തിനു അൻപത് വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. പ്രായം എഴുപത് കഴിഞ്ഞിട്ടും ഇന്നും യുവ താരങ്ങളെ വെല്ലുന്ന തരത്തിൽ ഉള്ള…

നിരവധി ആരാധകർ ഉള്ള താരമാണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം തന്റെ അഭിനയ ജീവിതത്തിനു അൻപത് വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. പ്രായം എഴുപത് കഴിഞ്ഞിട്ടും ഇന്നും യുവ താരങ്ങളെ വെല്ലുന്ന തരത്തിൽ ഉള്ള കഴിവും സൗന്ദര്യവുമാണ് താരത്തിനു ഉള്ളത്. വലിയ രീതിയിൽ തന്നെ മലയാള സിനിമയിൽ ആഘോഷിക്കപ്പെടുന്ന നടൻ ആണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം തന്നെതന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ട് തന്നെ മലയാള സിനിമ ഇന്ഡസ്ട്രിയെ ഉയർത്തി കാട്ടുന്നതിൽ മമ്മൂട്ടി വലിയ പങ്കു വഹിച്ചിട്ടുണ്ട്.

അവ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി മികച്ച കഥാപാത്രങ്ങൾ ആണ് മമ്മൂട്ടി ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ സംവിധായകൻ ഭദ്രൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അടുത്ത സമയത്ത് മോഹൻലാൽ ആരാധകർ വളരെ കൊട്ടിഘോഷിച്ച് ചില കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. മമ്മൂട്ടി അഭിനയിച്ച് മനോഹരമാക്കി വെച്ചിരിക്കുന്ന കഥാപാത്രം ആണ് വടക്കൻ വീരഗാഥയിലെ ചന്തു. എന്നാൽ വടക്കൻ വീരഗാഥ മോഹൻലാൽ അഭിനയിച്ചിരുന്നെങ്കിൽ മനോഹരമായേനെ എന്ന്. എന്നാൽ ആ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് പകരം മോഹൻലാലിനെ ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

മോഹൻലാൽ അല്ല, മാറ്റ് ഏതു നടൻ ആണെങ്കിലും മമ്മൂട്ടിയെ പോലെ ചന്തുവിനെ അത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയില്ലായിരുന്നു. ചില കഥാപാത്രങ്ങൾ മമ്മൂട്ടിക്ക് അല്ലാതെ മറ്റൊരു നടനും ചെയ്യാൻ കഴിയില്ല എന്നതാണ് സത്യം. ഇത് മമ്മൂട്ടിക്ക് കൊടുക്കുന്ന കോമ്പ്ലിമെൻറ് ഒന്നും അല്ല. എന്നാൽ അതാണ് സത്യം. പലപ്പോഴും വലിയ താരതമ്യം തന്നെ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും നടക്കാറുണ്ട്. എന്നാൽ മമ്മൂട്ടി മാത്രം അഭിനയിച്ചാൽ ശരിയാവുന്ന കഥാപാത്രങ്ങൾ ഉണ്ട്. അത് പോലെ തന്നെ മോഹൻലാൽ മാത്രം അഭിനയിച്ചാൽ ശരിയാവുന്ന കഥാപാത്രങ്ങളും ഉണ്ട്. എന്നാൽ ചന്തുവായി മോഹൻലാലിനെ ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നും ഭദ്രൻ പറഞ്ഞു.