‘ദിലീപ് ഈ പടത്തിനെ ഷോള്‍ഡറില്‍ താങ്ങി പോകുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി’ കുറിപ്പ്

തിയറ്ററുകളില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പുതിയ ചിത്രം ‘വോയ്സ് ഓഫ് സത്യനാഥന്‍’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്സ് ഓഫ് സത്യനാഥനു ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ്…

തിയറ്ററുകളില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പുതിയ ചിത്രം ‘വോയ്സ് ഓഫ് സത്യനാഥന്‍’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്സ് ഓഫ് സത്യനാഥനു ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘വോയ്സ് ഓഫ് സത്യനാഥനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ദിലീപ് ഈ പടത്തിനെ ഷോള്‍ഡറില്‍ താങ്ങി പോകുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി’ എന്നാണ് ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വോയിസ് ഓഫ് സത്യനാഥന്‍ കണ്ടു.
ബോറടി ഇല്ലാതെ കണ്ടിരിക്കാവുന്ന ഒരു ദിലീപ് ചിത്രം.
അവസാനത്തെ 5 മിനുട്ട് ഒരു നടന്‍ വന്നു പ്രസംഗിക്കുന്നുണ്ട്..
ആ അഞ്ച് മിനുട്ടാണ് ഈ സിനിമയില്‍ ഞാന്‍ കണ്ട ഏറ്റവും മോശം സമയം.
അത് ഒഴിച്ച് നിര്‍ത്തിയാല്‍, കുറച്ചിടങ്ങളില്‍ ചിരിപ്പിക്കുകയും, ഒരു സ്ഥലത്ത് കണ്ണ് നനയ്ക്കുകയും ചെയ്ത പടം..
ചിരി വരാത്ത കോമഡികളും പടത്തില്‍ ഉണ്ട്..
കേശു ഈ വീടിന്റെ നാഥനിലെ ദിലീപിന്റെ പ്രകടനം കണ്ടപ്പോള്‍ ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല.
പക്ഷെ ദിലീപ് ഈ പടത്തിനെ ഷോള്‍ഡറില്‍ താങ്ങി പോകുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി ??
എബോവ് ആവറേജ് കോമഡി മൂവി ഫോര്‍ മി.
സിദ്ദിക്കിന്റെ കോമഡി, ജഗപതി ബാബുവിന്റെ ലുക്ക്..
ഇത് രണ്ടും അടിപൊളിയായിരുന്നു. ??
ആദ്യദിവസത്തെ സെക്കന്റ് ഷോ ആയിട്ടും തിയേറ്ററില്‍ കണ്ട സ്ത്രീകളും കുട്ടികളുടെയും എണ്ണം കണ്ടപ്പോള്‍ സ്‌ക്രീനില്‍ ദിലീപിന് കൊടുത്ത ടാഗ് വെറുതെ അല്ല എന്ന് മനസിലായി.
‘ജനപ്രിയ നായകന്‍ ‘.

ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസര്‍: രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി,ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യുഎഇ). റാഫി തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്റെ തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സ്വരുപ് ഫിലിപ്പ്,സംഗീതം : അങ്കിത് മേനോന്‍,എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കല സംവിധാനം: എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്,മേക്കപ്പ് :റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോഷ്യേറ്റ്: സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍: മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: മാറ്റിനി ലൈവ്,സ്റ്റില്‍സ്: ശാലു പേയാട്,ഡിസൈന്‍: ടെന്‍ പോയിന്റ്, പിആര്‍ഓ: പ്രതീഷ് ശേഖര്‍.