വിവാഹശേഷം ഞങ്ങൾ അവർക്ക് അപ്പനെയും അമ്മയെയും കൊടുക്കുക ആയിരുന്നു; ഭഗത് മാനുവലും ഷെലിനും പറയുന്നത്

bhagath-manuel

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരണമാണ് ഭഗത് മാനുവൽ.  സിനിമയിൽ വളരെ മികച്ച അഭിനയം ആണ് താരം കാഴ്ച്ച വെച്ചത്, പിന്നീട് ഭാഗത്തിനെ തേടി നിരവധി അവസരങ്ങൾ വന്നെത്തി. അവസാനമായി അഭിനയിച്ച ലൗ ആക്ഷന്‍ ഡ്രാമ ഹിറ്റായി മുന്നേറുന്നതിനിടയില്‍ ആണ് താരം വീണ്ടും വിവാഹിതനായി എന്ന വാര്‍ത്ത എത്തിയത്. കോഴിക്കോട് സ്വദേശി ഷെലിനെ ഭഗത് വിവാഹം ചെയ്തത്, ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. ആദ്യ വിവാതിൽ രണ്ടു പേർക്കും ഓരോ ആൺകുട്ടികൾ ഉണ്ട്. രണ്ടു കുട്ടികളും ഇവർക്കൊപ്പം ആണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

ഇപ്പോൾ തങ്ങളുടെ കുടുംബ വിശേഷം പങ്കുവെക്കുകയാണ്ണ് ഇരുവരും. ആദ്യവിവാഹത്തില്‍ നിന്നും നിയമപരമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഭഗതിന്റെ ജീവിതത്തിലേക്ക് ഷെലിനും ജോയനും എത്തിയത്. ആദ്യം കാണുന്ന സമയത്ത് ഒന്നും മിണ്ടാതെ നിൽക്കുന്ന ഷെലിനെയാണ് ഭഗത് കണ്ടത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണെന്നു എടുത്തു ചാട്ടക്കാരിയാണെന്നു മൊക്കെയായിരുന്നു പറഞ്ഞത്. എന്നാല്‍ വിവാഹ ശേഷം അതൊന്നുമില്ലാത്ത ലീനുവിനെയാണ് താന്‍ കണ്ടതെന്നും ഭഗത് പറയുന്നു.  രക്ഷിതാക്കാള്‍ വഴിപിരിയുമ്ബോള്‍ കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം പോവുന്നതാണ് പതിവ് രീതി. ഒരു നല്ല പപ്പയായത് കൊണ്ടാണ് മോന്‍ ഇച്ചയ്ക്കൊപ്പം പോന്നതെന്നാണ് താന്‍ വിശ്വസിച്ചത്. അത് ശരിയായിരുന്നു. രണ്ടാണ്‍കുട്ടികളുടെ അമ്മയാണ് താനിപ്പോഴെന്ന് ഷെലിന്‍ പറയുന്നു.

ഭാഗത്തിന്റെ മകൻ ഷെലിനെ അമ്മെ എന്നാണ് വിളിക്കുന്നത്, എന്‍രെ മോന് അമ്മയെ വേണമായിരുന്നു. ലീനുവിന്റെ മകന് അപ്പനേയും. അവര്‍ക്ക് അമ്മയേയും അപ്പനേയും കൊടുക്കുകയായിരുന്നു തങ്ങളെന്നും താരം പറയുന്നു. ജോക്കുട്ടൻ അവന്റെ പപ്പയെ കണ്ടിട്ടില്ല, ഇപ്പോൾ ഞാൻ ആണ് അവന്റെ പപ്പ. സ്റ്റീവ് അവന്റെ അമ്മയെ കാണാറുണ്ട് ഇപ്പോഴും. ഇപ്പോള്‍ അവരുമായി നല്ല സൗഹൃദമുണ്ട്. അവരുടെ വീട്ടുകാരുമായി നല്ല ബന്ധമുണ്ടെന്നും താരം പറയുന്നു. സ്റ്റീവിനെ കാണണമെന്ന് പറഞ്ഞാല്‍ അവരുടെ വീട്ടിലേക്ക് അയയ്ക്കാറുണ്ട്. ഇടയ്ക്ക് സ്റ്റീവ് അവിടെ പോയി താമസിക്കാറുണ്ട് എന്നും താരം പറയുന്നു.

ഒരു വർഷമാണ് താനും ആദ്യ ഭാര്യയും തമ്മിൽ താമസിച്ചത്, തനിക്കാരോടും ദേഷ്യമോ പരിഭവമോ ഇല്ലെന്നും ഭഗത് പറയുന്നു. ബന്ധം വേർപ്പെടുത്തിയ ശേഷം അഞ്ച് വര്ഷം താൻ ഒറ്റക്കായിരുന്നു കഴിഞ്ഞത്,  അതേക്കുറിച്ച്‌ ആരേയും അറിയിച്ചിരുന്നില്ല. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഇതേക്കുറിച്ച്‌ അറിയാമായിരുന്നു.ഒറ്റയ്ക്കുള്ള ജീവിതയാത്രയിലെപ്പോഴോ ആയിരുന്നു ഒരു കൂട്ടിനെക്കുറിച്ച്‌ ആലോചിച്ചത്. അംങ്ങനെയാണ് ഷെലിനെ ജീവിതത്തിലേക്ക് കൂട്ടിയത് എന്നും ഭഗത് പറയുന്നു.

Previous articleസിനിമയിലെ കെമിസ്ട്രി ഇനി ജീവിതത്തിലും; ചിമ്പുവും തൃഷയും വിവാഹിതരാകുന്നു?
Next articleജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലെ ഞാൻ കുഞ്ഞിനെ ചേർക്കൂ; അനുസിത്താര