‘നല്ലൊരു പുരുഷന് ഒരു സ്ത്രീ മാത്രമേ വേണ്ടൂവെന്ന് നന്നായി അറിയാം’: വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ഭാമയുടെ വാക്കുകൾ വൈറലാവുന്നു

നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തി മലയാളികളുടെ പ്രിയനടിയായി മാറിയ ഭാമ വിവാഹ മോചിതയാകുന്നുവെന്ന വാർത്ത കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. തന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും ഭാമ ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തത് ശ്രദ്ധയിൽപ്പെട്ടതാണ് ഈ വാർത്തകൾക്ക് പിന്നിൽ.

തന്റെ സോഷ്യൽ മീഡിയ പേജിൽ പോര് ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. ഇതോടെ ഇനി മകൾ മാത്രമെന്ന തീരുമാനത്തിലേക്കോണോ ഭാമ എന്ന സംശയത്തിലായിരിക്കുകയാണ് ആരാധകർ. ബിസിനസുകാരനായ അരുണും ഭാമയും തമ്മിലുള്ള വിവാഹം 2020ൽ ആയിരുന്നു. മകളുടെ രണ്ടാം പിറന്നാളിന് അരുണിന്റെ ചിത്രങ്ങൾ ഭാമ പങ്കുവെക്കാത്തതും ആരാധകർ ശ്രദ്ധിച്ചിരുന്നു.

 

 

ഇപ്പോഴിതാ തന്റ സോഷ്യൽ മീഡിയയിൽ ഡയാന രാജകുമാരിയുടെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത് ‘നല്ലൊരു പുരുഷന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം’ എന്നാണ് ഭാമ കുറിച്ചത്. നേരത്തെ ഉണ്ടായിരുന്ന ക്യാപ്ഷൻ കഴിഞ്ഞ ദിവസമാണ് ഭാമ എഡിറ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)