എനിക്ക് മഞ്ജുവിന്റെ ആ റോൾ ഇഷ്ടപ്പെട്ടില്ല, മഞ്ജുവിനും അതിൽ ഭയം ഉണ്ടായിരുന്നു കമൽ 

എഴുത്തുകാരി മാധവികുട്ടയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്യ്ത ചിത്രം ആയിരുന്നു ആമി, ചിത്രത്തിൽ മാധവി കുട്ടിയുടെ വേഷത്തിൽ എത്തുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജുവാര്യരും. എന്നാൽ ചിത്രത്തിലെ മഞ്ജുവിന്റെ ഈ വേഷത്തിനു…

എഴുത്തുകാരി മാധവികുട്ടയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്യ്ത ചിത്രം ആയിരുന്നു ആമി, ചിത്രത്തിൽ മാധവി കുട്ടിയുടെ വേഷത്തിൽ എത്തുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജുവാര്യരും. എന്നാൽ ചിത്രത്തിലെ മഞ്ജുവിന്റെ ഈ വേഷത്തിനു നിരവധി വിമർശനങ്ങൾ ലഭിച്ചിരുന്നു, ചിത്രത്തിൽ മഞ്ജുവിനെ മിസ് കാസറ്റ് ചെയ്യ്തത് ആയിരുന്നു വിമര്ശനങ്ങള്ക്ക് വഴി ഒരുക്കിയത്. എന്നാൽ ചിത്രത്തിനെ ലഭിച്ച വിമർശനങ്ങൾക്കെതിരെ പ്രതികരിക്കുകയാണ് സംവിധായകൻ കമൽ

ഒരിക്കലും മാധവി കുട്ടി ആയി എനിക്ക് മഞ്ജുവിനെ സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നു, എന്നാൽ ചിത്രത്തിന്റെ നിർമാതാവിന്റെ നിർബന്ധത്തിനു  വഴങ്ങിയാണ് തനിക്കു അങ്ങനൊരു വേഷം മഞ്ജുവിനെ കൊടുത്തത്. ഈ ചിത്രത്തിൽ മാധവികുട്ടയുടെ വേഷം ചെയ്യാൻ വിദ്യ ബാലനെ ആയിരുന്നു തീരുമാനിച്ചത്. ഷൂട്ടിങ് തുടങ്ങാൻ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വിദ്യ ഇതിൽ നിന്നും പിന്മാറിയിരുന്നു, അപ്പളേക്കും ഷൂട്ടിങ്ങിനായി നിർമാതാവ്  കുറച്ചു പണം മുടക്കേണ്ടി വന്നു.

ഉടൻ ഷൂട്ടിംഗ് തുടങ്ങുകയും വേണം, പിന്നീട് നിർമാതാവ് ആണ് മഞ്ജുവിനെ പറ്റി പറഞ്ഞത്, ഞാ ൻ ഈ കഥ മഞ്ജുവിനോട് പറയുമ്പോൾ മാധവി കുട്ടിയുടെ വേഷം ചെയ്യാൻ വലിയ ഭയം ആയിരുന്നു മഞ്ജുവിനെ. എനിക്ക് കൂടുതൽ അടുപ്പമുള്ള നടിയാണ് മഞ്ജു, അതുകൊണ്ടു ഈ വേഷം മഞ്ജുവിനെ ഏൽപ്പിക്കാൻ പോലും മനസ് വന്നില്ല. ഞാൻ ആ കാര്യം മഞ്ജുവിനോട് പറയുകയും ചെയ്യ്തു കമൽ പറയുന്നു.