ഭാനുപ്രിയക്ക് മേക്കപ്പിടാന്‍ മണിക്കൂറുകള്‍ വേണം, കാരണം വ്യക്തമാക്കി നടി

നീണ്ട മുടിയും, വിടര്‍ന്ന കണ്ണുകളും കൊണ്ട് മലയാള സിനിമയെ കീഴടക്കിയ നടിയാണ് ഭാനുപ്രിയ. പത്തോളം മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട് ഈ താരം. എന്നാല്‍ തെലുങ്ക് തമിഴ് ബോളിവുഡ് ചിത്രങ്ങളില്‍ ആണ് ഭാനു കൂടുതലായി വേഷമിട്ടത്.…

നീണ്ട മുടിയും, വിടര്‍ന്ന കണ്ണുകളും കൊണ്ട് മലയാള സിനിമയെ കീഴടക്കിയ നടിയാണ് ഭാനുപ്രിയ.
പത്തോളം മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട് ഈ താരം. എന്നാല്‍ തെലുങ്ക് തമിഴ് ബോളിവുഡ് ചിത്രങ്ങളില്‍ ആണ് ഭാനു കൂടുതലായി വേഷമിട്ടത്. അഭിനയത്തിന് ഉപരിയായി മികച്ച നര്‍ത്തകി കൂടിയാണ് ഭാനുപ്രിയ. ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന നടി അവിടെ സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്.

മലയാളത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും
പിന്നീട് മറ്റു പല ഭാഷാചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. ഡാന്‍സും അഭിനയവും ഒന്നിച്ചുകൊണ്ടുപോകാന്‍ ഈ താരത്തിന് സാധിച്ചു. മലയാളത്തിലും നടി ചെയ്ത് കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം ചെയ്ത ചിത്രം അഴകിയ രാവണനിലെ താരത്തിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്കിടെയില്‍ ഹിറ്റാണ്. ഇപ്പോഴിതാ, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ മേക്കപ്പിടാന്‍ സമയമെടുക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഭാനുപ്രിയ. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ഭാനുപ്രിയ ലൊക്കേഷനിലെത്തി മേക്കപ്പ് സ്റ്റാര്‍ട്ട് ചെയ്യുമെന്നാണ് താരം തുറന്ന് പറഞ്ഞത്.

അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍ ഭാനുപ്രിയ. പഴയകാല നടി വാണിശ്രീയുടെ മേക്കപ്പ് വീഡിയോകളും താരം പറയുന്ന ടിപ്സുകളും താന്‍ ശ്രദ്ധിക്കാുണ്ടായിരുന്നുവെന്നും , ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമാണ് മേക്കപ്പിന് പ്രാധാന്യം നല്‍കിയിരുന്നതെന്നും ഭാനുപ്രിയ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.