ജയറാം ആ വേഷത്തിന് തയ്യാറായില്ല, അതാണ് ഭാസ്‌കര്‍ ദ് റാസ്‌കല്‍ കഥ മാറ്റിയത്

മമ്മൂക്കയും നയന്‍താരയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 2015ലിറങ്ങിയ ഭാസ്‌കര്‍ ദ് റാസ്‌കല്‍. സിദ്ധീഖായിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ബേബി അനിഘ, ജനാര്‍ദ്ദനന്‍, ജെ.ഡി. ചക്രവര്‍ത്തി, ഇഷ തല്‍വാര്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായത്.…

മമ്മൂക്കയും നയന്‍താരയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 2015ലിറങ്ങിയ
ഭാസ്‌കര്‍ ദ് റാസ്‌കല്‍. സിദ്ധീഖായിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ബേബി അനിഘ, ജനാര്‍ദ്ദനന്‍, ജെ.ഡി. ചക്രവര്‍ത്തി, ഇഷ തല്‍വാര്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായത്. 2015 ലെ വിഷുദിനത്തില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ഹിറ്റായിരുന്നു.

ചിത്രത്തിലേക്ക് വില്ലനായി ആദ്യം തീരുമാനിച്ചത് ജയറാമിനെയായിരുന്നു എന്നു പറയുന്നു സംവിധായകന്‍ സിദ്ധീഖിന്റെ വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് പറയുന്നത്. ഇപ്പോള്‍ തിയ്യേറ്ററിലെത്തിയ രജനീകാന്ത് ചിത്രം ‘ജയിലര്‍’ റില്‍ വില്ലനായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് സിദ്ധീഖിന്റെ വീഡിയോ വൈറലാകുന്നത്.

നയന്‍താരയുടെ ആദ്യ ഭര്‍ത്താവിന്റെ വേഷമായിരുന്നു ജയറാമിന് ഓഫര്‍ ചെയ്തത്. നായികയുടെ ഭര്‍ത്താവ് ഒരു മാഫിയ തലവനാണ് എന്ന രീതിയിലായിരുന്നു ആദ്യം കഥ എഴുതിയത്. എന്നാല്‍ ചിത്രത്തിന് ഒരു ഫാമിലി ട്രാക്ക് വരട്ടെ എന്ന് കരുതിയാണ് മറ്റൊരു നായകനായ ജയറാമിനെ വിളിച്ചത്. എന്നാല്‍ ജയറാം ആ ഓഫര്‍ നിരസിക്കുകയായിരുന്നു. അതോടെ തെലുങ്ക് താരം ജെഡി ചക്രവര്‍ത്തിയാണ് ആ വേഷത്തിലേക്ക് വന്നത്.

മമ്മൂക്കയാണ് ഭാസ്‌കര്‍ ദ് റാസ്‌കര്‍ എന്ന ചിത്രത്തിലെ ഹീറോ. കൊച്ചിയിലാണ് ഷൂട്ടിങ് ലൊക്കേഷന്‍. ഈ സിനിമയില്‍ കണ്ടെത്താന്‍ ഏറ്റവും പ്രയാസപ്പെട്ടത് നായികയായ നയന്‍താരയുടെ ആദ്യ ഭര്‍ത്താവി െഅവതരിപ്പിക്കാനുള്ള താരത്തെയായിരുന്നു. ആ കഥാപാത്രത്തെ കണ്ടെത്താന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരു മാഫിയ തലവന്‍ ആയിരുന്നു വേണ്ടത്.

പക്ഷേ ഞങ്ങള്‍ ഒരു കുടുംബചിത്രം എന്ന നിലയിലേക്ക് കൊണ്ടുപോകുവാന്‍ വേണ്ടി നയന്‍താരയുടെ ഭര്‍ത്താവായി ജയറാമിനെ കൊണ്ടുവന്നാലോ എന്ന് ആലോചിച്ചു. നന്നായി ജീവിച്ചിരുന്നവര്‍ എന്തോ കാരണം കൊണ്ട് തെറ്റിപ്പോവുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്യുന്ന ഒരു ഡ്രാമ ഉണ്ടാക്കാം എന്നാണ് കരുതിയതെന്ന് സിദ്ദീഖ് പറയുന്നു.

പക്ഷേ ജയറാം ആ വേഷത്തിന് തയ്യാറായില്ല. അങ്ങനെയാണ് ആ ശ്രമം ഉപേക്ഷിച്ച് പിന്നെ മാഫിയ ട്രാക്കിലേക്ക് കഥ മാറ്റിയത്. അല്ലെങ്കില്‍ ആ സിനിമ വെറെ കഥയായേനെ. ജയറാമിനെ പോലെ ഒരു ഹീറോ പരിവേഷം ഉള്ള ഒരാള്‍ വന്നാലേ ഫാമിലി ഡ്രാമ വിജയിക്കൂ. പക്ഷേ ജയറാം ആ കഥാപാത്രം ഏറ്റെടുക്കാത്തതുകൊണ്ടാണ് ഭാസ്‌കര്‍ ദ് റാസ്‌കര്‍ കഥ ആ രീതിയിലേക്ക് മാറിയതെന്നും സിദ്ദീഖ് പറയുന്നു.