ചിരിച്ച് കളിച്ച് ഭാവനയും റിമിയും ; ഇവർ തമ്മിലുള്ള പിണക്കങ്ങൾ എല്ലാം തീർന്നോ ? ഭാവനയാണ് തന്റെ പ്രചോദനം എന്ന് റിമി !

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ റിയാലിറ്റി ഷോയാണ് സൂപ്പർ ഫോർ. കഴിഞ്ഞ ദിവസം സൂപ്പർ ഫോറിൽ അതിഥിയായി എത്തിയത് മലയാളികളുടെ പ്രിയതാരം ഭാവന ആയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ താരം സൂപ്പർ ഫോറിലെ…

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ റിയാലിറ്റി ഷോയാണ് സൂപ്പർ ഫോർ. കഴിഞ്ഞ ദിവസം സൂപ്പർ ഫോറിൽ അതിഥിയായി എത്തിയത് മലയാളികളുടെ പ്രിയതാരം ഭാവന ആയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ താരം സൂപ്പർ ഫോറിലെ വിധികർത്താവും ഗായികയുമായ റിമി ടോമിയുമൊത്തെടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. ഇരുവരും തമ്മിലുള്ള പിണക്കങ്ങൾ എല്ലാം മാറിയോ എന്നാണ് ഈ ചിത്രങ്ങൾ കണ്ട ആരാധകർക്ക് ചോദിയ്ക്കാൻ ഉണ്ടായിരുന്നത്. ഭാവനയുമായി ബന്ധപ്പെട്ട കേസിൽ റിമിടോമി ദിലീപിന് ഒപ്പം നിന്നതിനെ തുടർന്നാണ് ഇങ്ങനെ ഒരു ചോദ്യവും സംശയവും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അടുത്തിടെ ഭാവനയെ തനിക്ക് പ്രചോദനമാണെന്ന് റിമി പറഞ്ഞിരുന്നു. ഡയറ്റിന്റെ കാര്യത്തില്‍ തന്നെ മോട്ടിവേറ്റ് ചെയ്തത് ഭാവനയാണ് എന്നാണ് റിമി പറഞ്ഞിരുന്നത്. എത്ര ഗ്ലാസ് വെള്ളം കുടിക്കണമെന്നുള്ള കാര്യങ്ങള്‍ വരെ ഭാവനയാണ് പറഞ്ഞുതന്നതെന്നും. വിളിക്കുമ്പോഴെല്ലാം വര്‍ക്കൗട്ടിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും ഇങ്ങനെ ഗുണ്ടുമണിയായി ഉരുണ്ടിരുന്നാല്‍ പോരെന്ന് ഭാവന തന്നോട് പറയാറുണ്ടായിരുന്നെന്നും റിമി പറഞ്ഞിരുന്നു. താനും ഭാവനയും തമ്മിൽ പിരിഞ്ഞിട്ടില്ലെന്നും ഇടയ്ക്കെപ്പഴോ അതിൽ ചെറിയ വ്യത്യാസങ്ങൾ സംഭവിക്കുകയാണുണ്ടായതെന്നും റിമിടോമി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്തായാലും ഇരുവരുടെയും അതാണ് ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ഇരുവരുടെയും ആരാധകർ .