ദുൽഖറിനോട് അസൂയ തോന്നിയിട്ടുണ്ട് ; അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ! പൃഥ്വിയുടെ വാക്കുകൾ വൈറൽ ആകുന്നു !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയെ പോലെ തന്നെ അഭിനയ രംഗത്തേയ്ക്ക് ചുവടുവെച്ച താരമാണ് ദുൽഖർ സൽമാൻ. ദുല്ഖറിന്റെ ഇൻഡസ്ട്രിയിൽ പ്രിയ സുഹൃത്താണ് സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയെ പോലെ തന്നെ അഭിനയ രംഗത്തേയ്ക്ക് ചുവടുവെച്ച താരമാണ് ദുൽഖർ സൽമാൻ. ദുല്ഖറിന്റെ ഇൻഡസ്ട്രിയിൽ പ്രിയ സുഹൃത്താണ് സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും കുടുംബ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെയാണ് സോഷ്യൽ ലോകവും ആരാധകരും ഏറ്റെടുക്കാറുള്ളത്. എന്നാൽ ഇന്നിപ്പോൾ ആരാധക മനം കീഴടക്കിയിരിയ്ക്കുന്നത് ദുൽഖറിനെ കുറിച്ച് പൃഥ്വി പറഞ്ഞ ഒരു കാര്യമാണ്. ഒരു അഭിമുഖത്തിനിടയിൽ സംസാരിയ്ക്കവേ അവതാരകൻ ചോദിച്ച ചോദ്യത്തിന് മറുപടി നല്കവേ ആയിരുന്നു താരം ഇക്കാര്യം പറഞ്ഞത്. അവതാരകന്റെ ചോദ്യം ഇങ്ങനെയായിരുന്നു. വലിയ നേട്ടങ്ങൾ സ്വന്തമാക്കുംപ്പോഴും സുകുമാരൻ എന്ന അച്ഛന്റെ അഭാവം വിഷമിപ്പിയ്ക്കാറുണ്ടോ? ഈ ചോദ്യത്തിന് പൃഥ്വി നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. “അച്ഛൻ ഇല്ലാത്തിന്റെ വിഷമം തീര്‍ച്ചയായും ഉണ്ട്. തന്റെയും ചേട്ടന്റെയും വിജയങ്ങള്‍, അച്ഛന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു. ദുല്‍ഖര്‍ എന്ന മകന്‍ നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്. അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളത്.” ഇങ്ങനെയായിരുന്നു പൃഥ്വിയുടെ വാക്കുകൾ. താരത്തിന്റെ ഈ വാക്കുകൾ തന്നെയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നതും.