ഒരിക്കലും തളരില്ല..! കഠിനമായ വര്‍ക്ക്ഔട്ട് വീഡിയോയുമായി ഭാവന!!

മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നിങ്ങള്‍ ഇതുവരെ അവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങള്‍ ഇന്നലെ ഉണ്ടായിരുന്നതിനേക്കാള്‍ അടുത്താണ് എന്ന് കുറിച്ചുകൊണ്ടാണ് താരം വീഡിയോ…

മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നിങ്ങള്‍ ഇതുവരെ അവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങള്‍ ഇന്നലെ ഉണ്ടായിരുന്നതിനേക്കാള്‍ അടുത്താണ് എന്ന് കുറിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഠിനമായ വര്‍ക്കൗട്ട് മുറകളാണ് താരം പരിശീലിക്കുന്നത്. ജിമ്മിലും താന്‍ ചെയ്യുന്ന ഓരോ കാര്യത്തിലും ഭാവനയ്ക്കുള്ള അര്‍പ്പണ മനോഭാവത്തെ കുറിച്ച് താരത്തിന്റെ ജിം ട്രെയിനര്‍ പോലും മുന്‍പ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഏറ്റവും പുതിയ വര്‍ക്കൗട്ട് വീഡിയോയുമായി എത്തിയ ഭാവനയുടെ പോസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം താരം നായികയായി എത്തുന്ന ദ സര്‍വൈവല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയരുന്നു. ഈ വീഡിയോയിലും പഞ്ചിംഗ് പാടില്‍ വീറോടെ ഇടിക്കുന്ന ഭാവനയെയാണ് ആരാധര്‍ക്ക് കാണാന്‍ സാധിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ എസ് എന്‍ രജീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം നായികയായി എത്തുന്നത്. പോരാട്ടത്തിന്റെ പാതയില്‍ എന്നോടൊപ്പം കൈകോര്‍ക്കണം എന്ന ആഹ്വാനമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ടീസര്‍ വീഡിയോയ്ക്ക് പുറമെ താരത്തിന്റെ പുതിയ വ്യായാമ വീഡിയോയും വൈറലായി മാറുകയാണ്.

ശില്‍പ്പാ ബാല അടക്കമുള്ള താരത്തിന്റെ സുഹൃത്തുക്കള്‍ ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നുണ്ട്. അതേസമയം, മലയാളത്തില്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയാണ് ഭാവനയുടേതായി ഇനി വരുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് സംവിധായകന്‍. ഭാവനക്കൊപ്പം ഷറഫുദ്ധീനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.