അവരുടെ കണ്ണുതുറക്കാന്‍ ‘ഇലാമ പഴ’ത്തിന്റെ കുരു കലക്കി കൊടുത്തുനോക്കാം ഇന്ദ്രന്‍സേട്ടാ…, ആശ്വാസ വാക്കുകളുമായി അല്‍ഫോന്‍സ് പുത്രനും

വിചിത്രമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹോം എന്ന മികച്ച സിനിമയെ തഴയുകയും ഒപ്പം വൈകിയവേളയില്‍ എങ്കിലും ജനമനസ്സുകളില്‍ മികച്ച നടനായി കാണപ്പെട്ട ഇന്ദ്രന്‍സിനെക്കൂടി മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ തള്ളിക്കളയുകയും ചെയ്ത ജൂറിയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് സോഷ്യല്‍ മീഡിയ. സാധാരണക്കാര്‍ മാത്രമല്ല, താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

നടന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഇക്കാര്യത്തില്‍ ഏറെ വേദനയോടെ നടത്തിയിരിക്കുന്ന പ്രതികരണം ഇങ്ങനെ, ‘ ഇന്ദ്രന്‍സേട്ടാ , ഞാന്‍ ആറ് ജോലി ചെയ്തിട്ടും, ഉഴപ്പന്‍ ആണെന്നാണ് അന്ന് അവര് പറഞ്ഞത്. ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന്‍ ആയതു കൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല.

ഇത്തരത്തില്‍ ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടേയത്. എന്തായാലും ‘ഗുരു’ സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ എന്നും ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം.. ഒരു പക്ഷെ കണ്ണ് തുറന്നാല്ലോ അല്ലേ, എന്നും അല്‍ഫോണ്‍സ് പുത്രന്‍ രസകരമായി പറഞ്ഞുവെക്കുന്നു.

എന്നാല്‍, വികാര നിര്‍ഭരമായാണ് നടന്‍ ഇന്ദ്രന്‍സ് ഈ വിഷയത്തോട് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ തനിക്കു വേണ്ടി ഇത്രയും പേര്‍ മുറവിളി കൂട്ടുമ്പോള്‍ മിണ്ടാതിരിക്കുന്നത് നീതികേടല്ലേ എന്നതുകൊണ്ടാകും അദ്ദേഹം വിഷമത്തോടെ ഇങ്ങനെ പ്രതികരിച്ചത്.

 

‘തന്റെ ചിത്രത്തെ ഒഴിവാക്കാന്‍ ആദ്യമേ അവര്‍ കാരണം കണ്ടുവച്ചിട്ടുണ്ടാവാം. ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ അതിനു എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. ഇനി കുറ്റവാളി നിരപരാധിയെന്ന് തെളിഞ്ഞാല്‍ പിന്നെ എല്ലാവരെയും വിളിച്ച് സിനിമ കാണുമോയെന്നും അദ്ദേഹം ചോദിച്ചു. കലാകാരന്മാരെ കൈ വെള്ളയില്‍ കൊണ്ടു നടക്കുന്നുവെന്ന നമ്മുടെ ഒരു സര്‍ക്കാര്‍ ഉള്ളപ്പോഴാണിങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

ചിത്രത്തിന്റെ മറ്റ് താരങ്ങളും വികാര നിര്‍ഭരമായി തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. യോഗമില്ലാത്തതിനാലാവാം പുരസ്‌കാരത്തിന് പരിഗണിക്കാതെന്നാണ് മഞ്ജു പിള്ള പറയുന്നത്. നല്ലൊരു സിനിമ ജൂറി കാണാതെ പോയതില്‍ വിഷമുണ്ടെന്നും കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും താരം പറയുന്നു.

Previous articleഒരിക്കലും തളരില്ല..! കഠിനമായ വര്‍ക്ക്ഔട്ട് വീഡിയോയുമായി ഭാവന!!
Next articleനല്ലൊരു സിനിമ ജൂറി കാണാതെ പോയതില്‍ വിഷമമുണ്ട്, കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും മഞ്ജു പിള്ള