അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനൊരുങ്ങി ഭാവന !!

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനൊരുങ്ങി ഭാവന. ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ന്റെക്കാക്കക്ക് ഒരു പ്രേമമുണ്ടായിരുന്നു എന്ന സിനിമയിലൂടെ ആണ് തിരിച്ചുവരവ്. ഷറഫുദ്ധീൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.…

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനൊരുങ്ങി ഭാവന. ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ന്റെക്കാക്കക്ക് ഒരു പ്രേമമുണ്ടായിരുന്നു എന്ന സിനിമയിലൂടെ ആണ് തിരിച്ചുവരവ്. ഷറഫുദ്ധീൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി ആണ് പുറത്ത് വിട്ടിരിക്കുന്നത്. റെനീഷ് അബ്‌ദുൾഖാദർ ആണ് ചിത്രത്തിന്റെ നിർമ്മാണം. ബോൻഹോം എന്റർ ടൈംസിന്റെ ബാനറിൽ നവാഗതനായ ആദിൽ മൈമുനാഫ് അഷറഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സഹോദരി സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. തിരക്കഥയിൽക്കൂടി പ്രവർത്തിച്ചിട്ടുള്ള വിവേക് ഭരതൻ ആണ് സംഭാഷണം എഴിതിയിരിക്കുന്നത്. മമ്മൂട്ടി, പാർവ്വതി തിരുവോത്ത് കൂട്ടുകെട്ടിൽ എത്തുന്ന പുഴു എന്ന സിനിമയുടെ സഹ നിർമ്മാതാവ് കൂടിയാണ് റിനീഷ്. മലയാളത്തിൽ നിന്നും ഒരു നീണ്ട ബ്രേക്ക് എടുത്തു എങ്കിലും കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹ ശേഷം ഭവന കന്നഡ ചിത്രങ്ങളിൽ സജീവം ആയിരുന്നു. മലയാളത്തിൽ ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണിൽ ആയിരുന്നു ഭാവന ഒടുവിലായി അഭിനയിച്ചതും

96 കന്നഡ റീമേക്കിലും ഭാവന ആയിരുന്നു നായികയായി എത്തിയത്. 2017 ൽ പുറത്തിറങ്ങിയ ആദം ജോണിന് ശേഷം അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞാണ് ഭാവന മലയാളത്തിൽ എത്തുന്നത്. താൻ മലയാളം സിനിമയിൽ നിന്നും വിട്ട് നിന്ന സമയത്തും ഭദ്രൻ ഷാജി കൈലാസും മറ്റ് താരങ്ങളും തന്നോട് കഥകൾ പറയുകയും മലയാളത്തിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു എന്ന് കഴിഞ്ഞ ദിവസം ഭാവന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.