ജന്മദിനത്തില്‍ ഉള്ളുനീറുന്ന കുറിപ്പുമായി ശ്രീകുമാരന്‍ തമ്പി..!! ആരാധകര്‍ ഈ സത്യം മനസ്സിലാക്കണം..!!

പ്രിയമുള്ളവരുടെ ജന്മദിനങ്ങള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇന്ന് സംവിധായകനും ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പിയുടെ ജന്മദിനമാണ്. മലയാളികളായി പിറന്നവരെല്ലാം അദ്ദേഹത്തിന്റെ ആരാധകരാണ്. പക്ഷേ അദ്ദേഹത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ടാല്‍ എങ്ങനെ…

പ്രിയമുള്ളവരുടെ ജന്മദിനങ്ങള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇന്ന് സംവിധായകനും ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പിയുടെ ജന്മദിനമാണ്. മലയാളികളായി പിറന്നവരെല്ലാം അദ്ദേഹത്തിന്റെ ആരാധകരാണ്. പക്ഷേ അദ്ദേഹത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ടാല്‍ എങ്ങനെ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ തോന്നും. തന്റെ ജന്മദിനത്തിലും ഉള്ളുനീറുന്ന കുറിപ്പുമായാണ് ശ്രീകുമാരന്‍ തമ്പി എത്തിയിരിക്കുന്നത്.

ജന്മദിനം താന്‍ ആഘോഷിക്കാറില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ശ്രീകുമാരന്‍ തമ്പിയുടെ വെളിപ്പെടുത്തല്‍. ഇതിനുള്ള കാരണവും അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്. ശ്രീകുമാരന്‍ തമ്പി താന്‍ ജന്മദിനം ആഘോഷിക്കാറില്ല എന്നാണ് സാമൂഹ്യമാധ്യമത്തില്‍ എഴുതിരിക്കുന്നത്. ദയവായി ഈ സത്യം എന്റെ ആരാധകര്‍ മനസ്സിലാക്കണം. തന്റെ ഏറ്റവും വലിയ ആഘോഷം തന്റെ മകന്‍ ആയിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി എഴുതിയിരിക്കുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ മകനും സംവിധായകനുമായ രാജ്കുമാര്‍ തമ്പി 2009 മാര്‍ച്ച് 20ന് ആണ് മരിച്ചത്. മരിച്ച നിലയില്‍ ഇദ്ദേഹത്തെ സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തുകയായിരുന്നു. ലോകത്തില്‍ ഒരു അച്ഛന്റെയും ജീവിതത്തിലുണ്ടാകാത്ത കാര്യമാണ് താന്‍ അന്ന് അനുഭവിച്ചത് എന്ന് ശ്രീകുമാരന്‍ തമ്പി പിന്നീട് പറഞ്ഞിരുന്നു. മകനായിരുന്നു തന്റെ എല്ലാ സന്തോഷവും ആഘോഷവും ആയതിനാല്‍ അന്ന് മുതല്‍ ജന്മദിനം ആഘോഷിക്കാറില്ലെന്നാണ് അദ്ദേഹം അറിയി്ച്ചിരിക്കുന്നത്.