ഇനി പുതിയ പാട്ടുകള്‍ ചെയ്യരുതെന്ന് പൃഥ്വി എന്നോട് പറഞ്ഞു..!!- ദീപക് ദേവ്… വിലക്കിയതല്ല മറിച്ച്!!?

ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. ഇതിനോടകം തന്നെ ഒരുപാട് മികച്ച ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യകാലത്തെ…

ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. ഇതിനോടകം തന്നെ ഒരുപാട് മികച്ച ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യകാലത്തെ സോംഗ് കംപോസുകള്‍ കേട്ടിട്ട് പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് ദീപക്. പഴയതെല്ലാം കേട്ടപ്പോള്‍ ഇനി പുതി പാട്ടുകളൊന്നും ചെയ്യേണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞെന്നാണ് ദീപക് പറയുന്നത്.

അതിനുള്ള സാഹചര്യത്തെ കുറിച്ചും അദ്ദഹം വിവരിക്കുന്നുണ്ട്. ദീപക്കിന്റെ വാക്കുകളിലേക്ക്.. ”ആദം ജോണ്‍ എന്ന സിനിമയില്‍ ഈ കാറ്റ് വന്ന് കാതില്‍ പറഞ്ഞു എന്ന പാട്ട് ഉണ്ടാക്കുന്നതിന് മുന്‍പ് മറ്റൊരു പാട്ട് ഉണ്ടാക്കിയിരുന്നു. സംവിധായകന്‍ ആ പാട്ടില്‍ സംതൃപ്തന്‍ ആയിരുന്നു എങ്കിലും പൃഥ്വിരാജ് പറഞ്ഞു അത് റീവര്‍ക്ക് ചെയ്യണമെന്ന്. പൃഥ്വിയുടെ വിശ്വാസം ആയിരുന്നു അത്… അതിനേക്കാള്‍ നല്ല ഒരുപാട്ട് എനിക്ക് ചെയ്യാന്‍ കഴിയുമെന്ന്. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഞാന്‍ പൃഥ്വിയോട് ചോദിച്ചു. ഏത് ടൈപ് പാട്ടാണ് വേണ്ടതെന്ന്.

അപ്പോള്‍ പൃഥ്വി പറഞ്ഞു ആ സന്ദര്‍ഭത്തിന് യോജിക്കുന്ന ചില പാട്ടുകള്‍ അയച്ച് തരാം ആ മൂഡിലുള്ള പാട്ട് ചെയ്യാന്‍. അങ്ങനെ അദ്ദേഹം കുറച്ച് പാട്ടുകള്‍ അയച്ച് തന്നു. പക്ഷെ അത് കുറച്ച് പഴക്കമുള്ള പാട്ടുകളായിരുന്നു. ഞാന്‍ അത് പൃഥ്വിയോട് പറഞ്ഞു .ഞാന്‍ പണ്ട് കോളേജ് കാലത്ത് ചെയ്ത കുറച്ച് പാട്ടുകള്‍ ഉണ്ടായിരുന്നു. ഇതുവരെ പുറംലോകം കാണാത്ത പാട്ടുകള്‍.

അത് പൃഥ്വി അയച്ചുതന്ന പാട്ടുകളുടെ മൂഡ് ആയിരുന്നു. അക്കാര്യം പറഞ്ഞ് പണ്ട് ഞാന്‍ ചെയ്ത ഒരു പാട്ട് പൃഥ്വിരാജിന് അയച്ചുകൊടുത്തു. അത് കേട്ട് പൃഥ്വി എന്നോട് പറഞ്ഞു താങ്കള്‍ ഇനി പുതിയ പാട്ടുകള്‍ ഉണ്ടാക്കേണ്ട. പഴയ നിങ്ങളാണ് നല്ലത്. ഇനിയും ഇതുപോലുള്ള കളക്ഷന്‍ ഉണ്ടോ? ഇത് ഉഗ്രനാണ് എന്ന്”. ദീപക് ദേവ് പറഞ്ഞു.