ഹൊറര്‍ ത്രില്ലറുമായി ഭാവനയുടെ ഹണ്ട്; മേക്കിംഗ് വീഡിയോ കാണാം

മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണ് സംവിധായകൻ ഷാജി കൈലാസും നടി ഭാവനയും. ഭാവന നായികയായി എത്തുന്ന ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് ഹണ്ട്. സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.ഹൊറർ ത്രില്ലർ…

മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണ് സംവിധായകൻ ഷാജി കൈലാസും നടി ഭാവനയും. ഭാവന നായികയായി എത്തുന്ന ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് ഹണ്ട്. സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.ഹൊറർ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്.

കാപ്പയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഡോ. കീർത്തി’ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.ഒരു മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണിത്. ഡോ.കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ അഴിക്കുന്നതിന്റെ യാത്രയാണ് സിനിമ പറയുന്നത്. നിഖിൽ എസ് ആനന്ദാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രൺജി പണിക്കർ ,അതിഥി രവി, അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, ,ചന്തു നാഥ്, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, സോനു,ദിവ്യാ നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്.ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.