ജയന്‍ മരിച്ചതോടെ ഭീമനിലെ നായക വേഷം കിട്ടി! ജയന്റെ സ്വന്തക്കാരനാണോ എന്ന് പലരും ചോദിച്ചു!!! ഭീമന്‍ രഘു

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍താരമാണ് ജയന്‍. കോളിളക്കമെന്ന് ചിത്രത്തിലെ ഷൂട്ടിംഗിനിടെ ജയനെന്ന പ്രതിഭാസം മണ്‍മറഞ്ഞെങ്കിലും ജനമനസ്സുകളില്‍ ഇന്നും ജയന്‍ ജീവിക്കുന്നുണ്ട്. അതേസമയം, ജയന്റെ വിയോഗം മലയാളത്തിന് സമ്മാനിച്ച മറ്റൊരു നടനാണ് ഭീമന്‍ രഘു. ജയന്…

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍താരമാണ് ജയന്‍. കോളിളക്കമെന്ന് ചിത്രത്തിലെ ഷൂട്ടിംഗിനിടെ ജയനെന്ന പ്രതിഭാസം മണ്‍മറഞ്ഞെങ്കിലും ജനമനസ്സുകളില്‍ ഇന്നും ജയന്‍ ജീവിക്കുന്നുണ്ട്. അതേസമയം, ജയന്റെ വിയോഗം മലയാളത്തിന് സമ്മാനിച്ച മറ്റൊരു നടനാണ് ഭീമന്‍ രഘു.

ജയന് വേണ്ടി എഴുതിയ ചിത്രത്തിലൂടെയാണ് ഭീമന്‍ രഘു നായകനായി അരങ്ങേറ്റം കുറിച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന് ഭീമന്‍ രഘു എന്ന പേര് വീണതും പോലും. ഭീമനിലേക്ക് നായകനായി വന്ന കഥ കാന്‍ചാനല്‍മീഡിയയോടാണ് രഘു പങ്കുവച്ചത്.

അന്ന് ജയന്റെ മൃതദേഹത്തിന് പൈലറ്റായി പോയിരുന്നെന്ന് രഘു പറയുന്നു. പോലീസ് യൂണിഫോമിലാണ് അദ്ദേഹം ആ വീഡിയോയില്‍ ഉള്ളത്.അത് മുഴുവനും ജോഷിയേട്ടന്‍ വീഡിയോയില്‍ എടുത്തിട്ടുണ്ട്. അന്ന് ചെറുപ്പമാണ്. വയറൊന്നുമല്ല. ജയന്റെ സ്വന്തക്കാരനാണോ ഈ ഓഫീസര്‍, സാമ്യങ്ങളുണ്ടല്ലോ എന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.

‘ജയന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ചെന്നൈയില്‍ നിന്ന് നിര്‍മാതാവ് ഹസന്‍ വിളിച്ചു. ജയന്‍ മരിക്കുന്നതിന് മുമ്പ് ഭീമന്‍ എന്നൊരു സ്‌ക്രിപ്റ്റ് ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. അത് എന്നെക്കൊണ്ട് ചെയ്യിച്ചാലോ എന്നാണ് ഹസന്‍ ചോദിച്ചത്.

എന്റെ പൊന്നേ, എന്നെ സിനിമയില്‍ കൊണ്ടുവരാനാണോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. അപ്പോള്‍ സാര്‍ മദ്രാസ് വരെ വരുമോ ഒന്ന് റിഹേഴ്സല്‍ നോക്കാമെന്ന് പറഞ്ഞു. എന്നെ വിട്ടേക്ക് എനിക്ക് ഇതിനൊന്നും സമയമില്ല എന്ന് പറഞ്ഞ് ഒഴിവാക്കി. പക്ഷേ അവര്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ സീനിയര്‍ ഓഫീസേഴ്സിനോട് പറഞ്ഞ് രണ്ട് ദിവസം ലീവെടുത്ത് ചെന്നൈയിലേക്ക് ചെന്നു.

അവിടെ ചെന്നപ്പോള്‍ ബാലന്‍ കെ. നായര്‍, പൊന്നമ്മ ചേച്ചി, ആ പടത്തിലെ ഹീറോയിനും ഉണ്ടവിടെ. അന്ന് എനിക്ക് ഇവരെ ഒന്നും അറിഞ്ഞുകൂടായിരുന്നു. മോഹന്‍ എന്നൊരു മേക്കപ്പ് മാനുണ്ട്. അദ്ദേഹം ഒരു വിഗ്ഗ് ഒക്കെ വെച്ച് മേക്കപ്പ് ചെയ്തുവിട്ടു. ജയന്റെ മേക്കപ്പ്മാനായിരുന്നു മോഹന്‍. മേക്കപ്പ് ചെയ്തുകഴിഞ്ഞപ്പോഴേക്കും അവന്‍ വല്ലാതായി. എന്തുപറ്റി മോഹന്‍ എന്ന് ഞാന്‍ ചോദിച്ചു. ഒന്നുമില്ല സാറ് പ്രൊഡ്യൂസറെ പോയി കാണ്, ഈ കൂളിങ് ഗ്ലാസ് കൂടി വെച്ചോളാന്‍ പറഞ്ഞു.

ഞാന്‍ ചെന്നപ്പോള്‍ ഹസനും ഡിസ്ട്രിബ്യൂട്ടറും എഴുന്നേറ്റുനിന്നു. വില്യംസാണ് ക്യാമറാമാന്‍. അദ്ദേഹവും വന്ന് നോക്കി നിന്നു. അപ്പോഴേക്കും ഒരു സീന്‍ കൊണ്ട് കാണിച്ചിട്ട് താങ്കള്‍ ഇത് എങ്ങനെ ചെയ്യും എന്ന് ചോദിച്ചു. എങ്ങനെയാണെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കെങ്ങനെ കഴിയും അങ്ങനെ ചെയ്യാന്‍ പറഞ്ഞു. അത് ഞാന്‍ ചെയ്തുകാണിച്ചു. പിന്നെ ഒരു ഫൈറ്റ് സീനും ഉണ്ട്, അച്ഛനും അമ്മയും തമ്മിലുള്ള കുറച്ച് കോമ്പിനേഷന്‍ സീനും ചെയ്തു.

അതൊക്കെ ചെയ്ത് കഴിഞ്ഞ് പിറ്റെ ദിവസമാണ് തിരിച്ച് തിരുവനന്തപുരത്തെത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവര്‍ തിരുവനന്തപുരത്ത് വന്നു. അന്ന് അവിടെ ചെയ്തതൊക്കെ ഡബ്ബ് ചെയ്ത് റെക്കോഡ് ചെയ്തു.

പിന്നെ ചിത്രാ തിയേറ്ററിലേക്ക് എന്നെ വിളിപ്പിച്ചു, സിനിമ കാണാം എന്ന് പറഞ്ഞു, സാര്‍ അഭിനയിച്ച പടമാണെന്ന്. ഞാന്‍ അഭിനയിച്ച പടമോ എന്ന് താന്‍ പോലും അത്ഭുതപ്പെട്ടെന്നും രഘു ഓര്‍മ്മിക്കുന്നു. അത് കണ്ടപ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ല അത് ഞാന്‍ തന്നെയാണെന്നത്. അഭിനയിക്കാന്‍ തയ്യാറായിക്കൊള്ളൂ, എത്ര പൈസ വേണമെങ്കിലും തരാമെന്നും അവര്‍ പറഞ്ഞു. ഞാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു, അങ്ങനെയാണ് ഭീമന്‍ സിനിമ ഉണ്ടായതെന്നും ഭീമന്‍ രഘു പറഞ്ഞു.