സുരാജും വിനായകനും നായകന്മാരാകുന്ന തെക്ക് വടക്ക് ആരംഭിച്ചു!!

സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം തെക്ക് വടക്ക് ഷൂട്ടിംഗ് ആരംഭിച്ചു. പാലക്കാട്ട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മുട്ടിക്കുളങ്ങര വാര്‍ക്കാട് എന്ന സ്ഥലത്തെ പുരാതനമായ തറവാട്ടിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പ്രേംശങ്കറാണ് തെക്ക്…

സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം തെക്ക് വടക്ക് ഷൂട്ടിംഗ് ആരംഭിച്ചു. പാലക്കാട്ട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മുട്ടിക്കുളങ്ങര വാര്‍ക്കാട് എന്ന സ്ഥലത്തെ പുരാതനമായ തറവാട്ടിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

പ്രേംശങ്കറാണ് തെക്ക് വടക്ക് സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയില്‍ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേര്‍ എന്ന ചിത്രമൊരുക്കിയത് പ്രേംശങ്കറാണ്. ജല്ലിക്കെട്ട്, ചുരുളി, നന്‍ പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് തെക്ക് വടക്കിന് തിരക്കഥ ഒരുക്കിയത്.

ഹരീഷ് എഴുതിയ രാത്രി കാവല്‍ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ശങ്കുണ്ണി എന്ന അരി മില്‍ ഉടമയായി സുരാജും മാധവന്‍ എന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് എഞ്ചിനിയറായി വിനായകനുമാണ് ചിത്രത്തിലെത്തുന്നത്. രണ്ട് വ്യക്തികളും അവര്‍ക്കിടയിലെ അസാധാരണമായ ബന്ധമാമാണ് ചിത്രം പറയുന്നത്. അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകന്‍ വി.എ ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള വാര്‍സ് സ്റ്റുഡിയോസുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. സാം സി. എസ് ആണ് സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ്- കിരണ്‍ ദാസ്. കലാസംവിധാനം- രാഖില്‍. മേക്കപ്പ്- അമല്‍ ചന്ദ്ര. കോസ്റ്റ്യും ഡിസൈന്‍- അയിഷ സഫീര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- അബു വളയംകുളം. ചീഫ് അസ്സോസ്സിയേറ്റ് ഡയക്ടര്‍- ബോസ് വി, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ – അനില്‍ ആമ്പല്ലൂര്‍ പ്രൊഡക്ഷന്‍ മാനേജര്‍ ധനേഷ് കൃഷ്ണകുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി ജോസഫ്. പിആര്‍ഒ – വാഴൂര്‍ ജോസ്. എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.