ബിഗ്‌ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥി സന്ധ്യയുടെ കഥയറിഞ്ഞാൽ നിങ്ങളും ഇവരെ ആരാധിച്ച് പോകും - മലയാളം ന്യൂസ് പോർട്ടൽ
Film News

ബിഗ്‌ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥി സന്ധ്യയുടെ കഥയറിഞ്ഞാൽ നിങ്ങളും ഇവരെ ആരാധിച്ച് പോകും

ഏറെ ആരാധകർ ഉള്ള ഒരു പരിപാടിയാണ് ബിഗ്‌ബോസ്, മലയാളത്തിലെ ബിഗ്‌ബോസ് സീസൺ മൂന്ന് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്, ഫെബ്രുവരി പതിലാലിനാണ് സീസൺ മൂന്ന് തുടങ്ങിയത്,ആദ്യ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. മത്സരം ആരംഭിച്ചതിനു പിന്നാലെ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ് ഷോയിൽ, സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഒരു പേരാണ് സന്ധ്യ മനോജിന്റേത്. കേരളത്തിൽ നിന്നുള്ള ഓഡീസി നർത്തികയായ സന്ധ്യയെ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതയല്ല. സന്ധ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

ഭരതനാട്യത്തിലൂടെയാണ് സന്ധ്യ നൃത്തത്തിലെത്തുന്നത്. വിവാഹത്തിന് ശേഷമാണ് സന്ധ്യയുടെ ജീവിതത്തിലേയ്ക്ക് ഒഡീസി നൃത്തം എത്തുന്നത്. വിവാഹ ശേഷം കേരളത്തിൽ നിന്ന് മലേഷ്യയിലെത്തിയ സന്ധ്യ അവിടെ വെച്ചാണ് ഓഡിസിയുടെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. ടെംപിള്‍ ഓഫ് ആര്‍ട്ട് എന്ന പേരുകേട്ട കലാലയത്തില്‍ ചുവടുകള്‍ പഠിച്ച സന്ധ്യാ മനോജ് ഗുരു ദുര്‍ഗ്ഗാചരൺ,രണ്‍വീര്‍, ഗുരു രതികാന്ത് മൊഹപത്ര എന്നിവരുടെ കീഴില്‍ ഇപ്പോഴും നൃത്തം അഭ്യസിക്കുകയാണ്.

നൃത്തം മാത്രമല്ല സന്ധ്യയുടെ കൈവശം ഉള്ളത്, യോഗയും ഈ താരത്തിന്റെ കൈയിൽ സുരക്ഷിതമാണ്, ഭർത്താവിന്റെ യോഗസ്കൂളിൽ യോഗയും ഒഡീസിയും സംയോജിപ്പിച്ചു കൊണ്ടുള്ള ക്ലാസുകള്‍ സന്ധ്യ നടത്തുന്നുണ്ട്. ഇതേ ആശയത്തില്‍ തിരുവനന്തപുരത്ത് ഒഡീസി ശില്‍പശാലയും സംഘടിപ്പിച്ചിട്ടുണ്ട്. നർത്തകിയും അധ്യാപികയും ആയ സന്ധ്യ മികച്ചൊരു വീട്ടമ്മ കൂടിയാണ്, താരത്തിന് രണ്ടു മക്കൾ ആണുള്ളത്,20 വയസ്സുള്ല ഒരു മകനും 15 വയസ്സുള്ള മകളും സന്ധ്യയ്ക്കുണ്ട്.അമ്മയ്ക്ക് പൂർണ്ണ പിന്തുണയാണ് മക്കൾ നൽകുന്നത്. കുടുംബത്തോടൊപ്പം മലേഷ്യയിൽ സെറ്റിലാണ് സന്ധ്യയിപ്പോൾ. മോഡലിംഗിലും ചുവട് വെച്ചിട്ടുണ്ട്.

സിനിമ, സീരിയൽ, സാമൂഹിക രംഗത്ത് നിന്നുള്ള 14 വ്യത്യസ്ത ആളുകളെയാണ് ബിഗ്‌ബോസ് ഈതവണ കൊണ്ട് വന്നിരിക്കുന്നത്,

Join Our WhatsApp Group

Trending

To Top
Don`t copy text!