ജിന്റോയും ജാസ്മിനും അടക്കം പ്രമുഖരെല്ലാം ഉണ്ടല്ലോ! ആര് പുറത്ത് പോകും, ജംബോ നോമിനേഷൻ ലിസ്റ്റ് വീണ്ടും

ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ എട്ടാം വാരത്തിലെ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചു. ഇത്തവണയും ജംബോ നോമിനേഷൻ ലിസ്റ്റ് വന്നതോടെ ആരും പുറത്തകുമെന്ന അവസ്ഥയിലാണ് ഷോ. കഴിഞ്ഞ വാരം പവർ ടീമും ക്യാപ്റ്റനുമൊഴികെ എല്ലാവരും നോമിനേഷൻ ലിസ്റ്റിൽ വന്നിരുന്നു. ഇക്കുറി ഇതിൽ ഉൾപ്പെടാത്ത ഒരു മത്സരാർഥി മാത്രമാണ് നോമിനേഷനിൽ നിന്ന് ഒഴിവായത്. ബാക്കി ഒമ്പത് പേരും നോമിനേഷൻ ലിസ്റ്റിലുണ്ട്.

കഴിഞ്ഞ വാരം ക്യാപ്റ്റൻ സ്ഥാനം മികച്ച രീതിയിൽ കൈകാര്യം ശ്രീതു നോമിനേഷനിൽ വന്നില്ല. ആരും ശ്രീതുവിനെ നോമിനേറ്റ് ചെയ്തില്ല.
അഭിഷേക് ശ്രീകുമാർ, നോറ, ഋഷി, സിജോ, അർജുൻ, ഗബ്രി, ജാസ്മിൻ, ജിൻറോ, അൻസിബ എന്നിവരാണ് ഇക്കുറി നോമിനേഷൻ ലിസ്റ്റിലുള്ളത്.
പവർ ടീം കാര്യക്ഷമമല്ലെന്ന് അഭിപ്രായപ്പെട്ട ബിഗ് ബോസ് രണ്ട് പേർ പുറത്തുപോകണമെന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരം പവർ ടീമിനുള്ളിൽത്തന്നെ നടന്ന ചർച്ചയിൽ ഗബ്രിയും ഋഷിയുമാണ് പുറത്തുപോകാൻ തീരുമാനിച്ചത്. പിന്നാലെ ഇരുവർക്കും നോമിനേഷനും ലഭിച്ചു.

ഇവർക്ക് പകരം നന്ദനയും സായിയുമാണ് പവർ ടീമിലെത്തിയത്. ഇതോടെ ഇവർ നോമിനേഷനിൽ നിന്ന് സേഫ് ആവുകയും ചെയ്തു. പവർ ടീമിലേക്ക് വരണമെന്നാഗ്രഹിക്കുന്നവർ മുന്നോട്ട് വരണമെന്ന ബിഗ് ബോസിൻറെ നിർദേശം കേട്ട് മുന്നോട്ട് വന്നത് അഞ്ച് പേരാണ് സായിയെയും നന്ദനയെയും കൂടാതെ ജാസ്മിൻ, ജിൻറോ, സിജോ എന്നിവരും താൽപര്യം പ്രകടിപ്പിച്ചു. ഇതിൽ പരസ്പരമുള്ള ചർച്ചകളിൽ ആദ്യം ജാസ്മിനും രണ്ടാമത് ജിൻറോയും മൂന്നാമത് സിജോയും പുറത്തായി.