ക്യാമറ കണ്ണുകൾ കൃത്യമായി ഒപ്പിയെടുത്തു, അലക്സിന്റെ കൈയിൽ പച്ച കുത്തിയ ദിഷയുടെ മുഖം!

ബോളിവുഡ് താരം ദിഷ പഠാനിയും സൈബീരിയൻ മോഡലായ അലക്സാണ്ടർ അലക്സ് ഇലിക്കും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോൾ അലക്സിന്റെ കൈയിൽ പച്ച കുത്തിയ ദിഷയുടെ മുഖം ആണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ബാന്ദ്രയിലെ സീക്വൽ എന്ന റെസ്റ്റോറന്റിന് മുൻപിൽ ഫോട്ടോഗ്രാഫർക്കായി പോസ് ചെയ്യുകയായിരുന്നു ഇരുവരും.

എന്നാൽ, അലക്സിന്റെ കൈയിലെ മനോഹരമായ ടാറ്റുവിൽ ക്യാമറ ഉടക്കി. നടി മൗനി റോയിയും ഇരുവർക്കും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷമാണ് അലക്സ് ഈ ടാറ്റു കൈയിൽ പതിപ്പിച്ചത്. ബോളിവുഡ് താരം ടൈഗർ ഷ്റേഫുമായി ദിഷ നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ, ഈ ബന്ധം തകരുകയായിരുന്നു. എന്നാൽ, പ്രണയത്തെ കുറിച്ച് ദിഷയും അലക്സാണ്ടറും ഒന്നും പ്രതികരിച്ചിട്ടില്ല. വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുമെന്നും ബോളിവുഡ് ലോകത്ത് സംസാരമുണ്ട്.