സോമദാസ്‌ പറഞ്ഞത് കള്ളമാണ് അങ്ങനെ ഒന്നും നടന്നിട്ടിട്ടില്ല, ബിഗ്‌ബോസ് താരം സോമദാസിനെതിരെ ഭാര്യ!! - മലയാളം ന്യൂസ് പോർട്ടൽ
Film News

സോമദാസ്‌ പറഞ്ഞത് കള്ളമാണ് അങ്ങനെ ഒന്നും നടന്നിട്ടിട്ടില്ല, ബിഗ്‌ബോസ് താരം സോമദാസിനെതിരെ ഭാര്യ!!

bigboss-somadas-wife

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ബിഗ്‌ബോസ് വാതിൽ തുറന്നിരിക്കുകയാണ്, തിനേഴോളം മത്സരാര്‍ഥികളായിരുന്നു ഇത്തവണ പരിപാടിയ്‌ക്കെത്തിയത്. ആദ്യ ദിവസങ്ങളിൽ തന്റെ കുടുംബ കഥകൾ പറയുന്ന ദിവസനാണ് ആയിരുന്നു, ആദ്യ ദിവസങ്ങളില്‍ സ്വയം പരിചയപ്പെടുത്താനുള്ള അവസരമായിരുന്നു ബിഗ് ബോസ് കൊടുത്തത്. ഇപ്പോള്‍ ഇവിടെ വരെ എത്തുന്നതിനിടെ സംഭവിച്ച കാര്യങ്ങള്‍ പറയാനായിരുന്നു ആവശ്യപ്പെട്ടത്. കൂട്ടത്തിൽ ഗായകൻ സോമദാസ്‌ തന്റെ ഭാര്യയിൽ നിന്നും മക്കളെ വിട്ടു താരം പത്തു ലക്ഷം രൂപ നല്കണമ് എന്നാവശ്യപ്പെട്ടു എന്ന് പറഞ്ഞു. ഒടുവില്‍ അഞ്ചര ലക്ഷം കൊടുത്താണ് രണ്ട് പെണ്‍മക്കളെയും ഭാര്യയില്‍ നിന്നും വാങ്ങിയതെന്ന് സോമദാസ് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തെറ്റാണെന്ന് വെളിപ്പെടുത്തി സോമദാസിന്റെ ഭാര്യ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെ തന്റെ മക്കളെ പണം വാങ്ങി ഭര്‍ത്താവിന് കൊടുത്തിട്ടില്ലെന്ന് പറയുകയാണ് സൂര്യ.

റിയാലിറ്റി ഷോ യിലൂടെ എന്റെ മുന്‍ ഭര്‍ത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്ക് വാങ്ങി എന്നാണ്. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ പണത്തിന് വേണ്ടി വില്‍ക്കാന്‍? പൂച്ചയോ പട്ടിയോ ഒക്കെ ആണെങ്കില്‍ പറയുന്നതിന് ഒരര്‍ഥം ഉണ്ട്. എന്ത് കൊണ്ടാണ് സോമദാസ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല. സോമദാസും ഞാനും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത് അദ്ദേഹം ഒരു പാട്ട് റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതിന് ശേഷമാണ്.

bigboss somadas wife

ചാനലില്‍ പാടി പ്രശസ്തനായപ്പോള്‍ സോമദാസിന് ഒരുപാട് ആരാധകര്‍ ഉണ്ടായി. ഇതോടെ സ്വഭാവം മാറി. എന്നോട് അടുപ്പം കുറഞ്ഞ് വന്നു. മറ്റ് സ്ത്രീകളുമായി അടുപ്പം വച്ച് പുലര്‍ത്തി തുടങ്ങി. പലപ്പോഴും കാണാന്‍ പാടില്ലാത്ത തരത്തിലുള്ള മെസേജുകള്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും ഞാന്‍ കാണാന്‍ ഇടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. എല്ലാം സഹിച്ച് ഞാന്‍ അവിടെ നിന്നത് എന്റെ രണ്ട് മക്കളെയും ഓര്‍ത്തിട്ടാണ്.

ആ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതും പറഞ്ഞ് വിട്ടതും ഞാനായിരുന്നു. എന്നാല്‍ പരിപാടിയില്‍ വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ചു. ഒരിക്കല്‍ പോലും എന്നെ കുറിച്ച് അവിടെ വെളിപ്പെടുത്തിയില്ല. വിവാഹം കഴിച്ചത് പ്രേക്ഷകര്‍ അറിഞ്ഞാല്‍ വോട്ട് കുറയും എന്നാണ് അന്ന് എന്നോട് ന്യായീകരണം പറഞ്ഞത്. വീട്ടുകാരെയെല്ലാം ചാനല്‍ സ്റ്റുഡിയോയില്‍ കൊണ്ട് പോയി. എന്നെ ഒരിക്കല്‍ പോലും ആ ഫ്‌ളോര്‍ ഒന്ന് കൊണ്ട് പോയി കാണിച്ചില്ല.

bigboss soamdas

സോമദാസ് അഞ്ച് വര്‍ഷം അമേരിക്കയില്‍ ആയിരുന്നു എന്ന് പറഞ്ഞത് കള്ളമാണ്. രണ്ടര വര്‍ഷം മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷം അവിടെ നിന്നയാള്‍ക്ക് എങ്ങനെയാണ് രണ്ടര വയസിന്റെ വ്യത്യാസത്തില്‍ രണ്ട് മക്കളുണ്ടാകുന്നത്. 2013 ലാണ് അമേരിക്കയില്‍ നിന്നും സോമു നാട്ടിലെത്തിയത്. രണ്ടാഴ്ച എന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് മക്കളെയും കൂട്ടി പോകണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമ്മതിച്ചില്ല. പിന്നീട് ഒരുപാട് നിര്‍ബന്ധിച്ച ശേഷമാണ് സമ്മതം വാങ്ങിയത്.

അങ്ങനെ വീട്ടില്‍ നിന്നും അമ്മയും അച്ഛനും കൂട്ടികൊണ്ട് പോകാന്‍ എത്തി. ആ സമയം സോമുവിന്റെ അച്ഛനും അമ്മയും പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത്. നീ ഈ വീട്ടില്‍ നിന്നും പോയാല്‍ പിന്നെ ഇങ്ങോട്ട് തിരിച്ച് വരരുത് എന്ന് പറഞ്ഞ് വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി. സോമു അന്നൊരു വാക്ക് പോലും എനിക്ക് അനുകൂലമായി പറഞ്ഞില്ല. അന്നവരുടെ വാക്ക് ധിക്കരിച്ച് ഞാന്‍ വീട്ടിലേക്ക് പോയി. മൂത്തമകള്‍ അചഛ്‌നൊപ്പം നില്‍ക്കുകയാണ് എന്ന് പറഞ്ഞു. ഇളയമകളെ ഒപ്പം കൊണ്ട് പോയി.

Trending

To Top