ബിഗ് ബോസിന് മുമ്പുള്ള ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹമില്ല;റിയാസ്

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു ബിഗ് ബോസിന്റെ നാലാം സീസണ്‍. ബിഗ് ബോസ് അവസാനിച്ച് നാളുകളായിട്ടും അതിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. ഷോയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു റിയാസ്. ന്യൂ നോര്‍മല്‍ എന്ന ആശയത്തെ ബിഗ് ബോസിലൂടെ കുടുംബ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചതില്‍ വലിയ പങ്കാണ് റിയാസ് വഹിച്ചത്. ഷോയില്‍ റിയാസ് വിജയിയാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ പലരുടെയും പ്രതീക്ഷകള്‍ തകര്‍ത്ത് ദില്‍ഷ വിജയ കിരീടം ചൂടുകയായിരുന്നു.

ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സോഷ്യല്‍ മീഡിയയില്‍ ആരോഗ്യകരമായ പല ചര്‍ച്ചകള്‍ക്കും റിയാസ് തുടക്കമിട്ടിരുന്നു. ലെസ്ബിയന്‍, ഗെ, ട്രാന്‍സ്ജെന്‍ഡര്‍, ബൈസെക്ഷ്വല്‍ തുടങ്ങി ജെന്‍ഡറുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങളില്‍ വ്യക്തമായ പല സന്ദേശങ്ങളും നല്‍കാനും റിയാസിനായി. ഇപ്പോഴിതാ ബിഗ് ബോസിന് മുന്‍പും ശേഷവുമുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് റിയാസ്. മലയാളം ബിഗ് ബോസിനേക്കാള്‍ ഹിന്ദി ബിഗ് ബോസിലേക്ക് പോകാനായിരുന്നു തനിക്ക് താല്‍പ്പര്യമെന്നും റിയാസ് പറയുന്നു.

‘കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഞാന്‍ ഹിന്ദി ബിഗ് ബോസിന്റെ കടുത്ത ആരാധകനാണ്. ഞാന്‍ ആഗ്രഹിച്ചതും ഹിന്ദി ബിഗ് ബോസില്‍ എത്താനാണ്. ഇനി ഒരു അവസരം കിട്ടിയാലും ഞാനത് സ്വീകരിക്കും എന്റെ ഈ ആഗ്രഹം സഫലമാകാന്‍ നിങ്ങള്‍ ഓരോരുത്തരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നുമാണ് റിയാസ് പറഞ്ഞത്. മലയാളം ബിഗ് ബോസിലും എത്തണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അത് സഫലമാകുമെന്ന് ഒരിയ്ക്കലും കരുതിയിട്ടില്ലെന്നും റിയാസ് വ്യക്തമാക്കുന്നു.

ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജീവിതം പഴയതുപോലെ ആയി വരുന്നതേയുള്ളൂവെന്നും അതിനര്‍ത്ഥം ബിഗ് ബോസിന് മുന്‍പുള്ള തന്റെ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് താന്‍ എന്ന് വിചാരിക്കരുത്. ആ ജീവിതം തനിക്കൊരിയ്ക്കലും തിരിച്ച് വേണമെന്നില്ലെന്നും ഫിയാസ് വ്യക്തമാക്കി.

Previous article‘ഫൈറ്റും ഡാന്‍സുമൊന്നുമില്ലാത്ത സിനിമകളില്‍ അഭിനയിക്കണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ട്, അങ്ങനെ ചെയ്യാത്തതിന് ഒറ്റ കാരണമേയുള്ളൂ’; ഫാസില്‍
Next articleചാക്കോച്ചനോട് പ്രണയം തോന്നാത്തവരായി ആരുണ്ട്? ഗായത്രി സുരേഷ്