പുറത്ത് വന്നതിന് ശേഷം മത്സരാർത്ഥികൾ തമ്മിൽ വിയോജിപ്പ്, ഋതുവിന്റെ അമ്മയുടെ വോയിസ് റെക്കോർഡ് പുറത്ത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുറത്ത് വന്നതിന് ശേഷം മത്സരാർത്ഥികൾ തമ്മിൽ വിയോജിപ്പ്, ഋതുവിന്റെ അമ്മയുടെ വോയിസ് റെക്കോർഡ് പുറത്ത്!

bigg boss latest news

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയം ആണ് ബിഗ് ബോസ് സീസൺ 3 താൽക്കാലികമായി നിർത്തിവെച്ചേക്കുന്നു എന്നത്. പരിപാടിയിലെ അണിയറപ്രവർത്തകരിൽ ഒന്നിൽ അധികം പേർക്ക് കൊറോണ സ്ഥിതീകരിച്ചതോടെയാണ് പരുപാടി താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നത്. തമിഴ് നാട് പോലീസ് എത്തി മത്സരാർത്ഥികളെ പുറത്തിറക്കിയതിനു ശേഷം സ്റ്റുഡിയോ സീൽ വെക്കുകയായിരുന്നു. പരുപാടി ഗ്രാൻഡ് ഫിനാലയിലേക്ക് അടുക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്. എല്ലാ വിധത്തിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ഷോ നടത്തിക്കൊണ്ടു വന്നത്. മത്സരാർഥികളിൽ ആർക്കും ഇത് വരെ രോഗം സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ അണിയറ പ്രവർത്തകർക്ക് ആണ് സ്ഥിതീകരിച്ചിരിക്കുന്നത്. സ്റ്റുഡിയോയിൽ നിന്ന് പുറത്തിറക്കിയ മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റുന്നതിന്റെ വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

എന്നാൽ ഇതിനു പുറമെ വീടിനുള്ളിൽ വെച്ച് നടക്കുന്നത് പോലെ തന്നെയുള്ള വാക്ക് തർക്കങ്ങൾ പുറത്തിറങ്ങി കഴിഞ്ഞതിനു ശേഷവും മത്സരാർത്ഥികൾ തമ്മിൽ ഉണ്ടായി എന്നും ഇവർ തമ്മിൽ കടുത്ത സംഘർഷങ്ങൾ ആണ് ഉണ്ടായതെന്നും സംഘർഷത്തിനിടയിൽ ഒരു വനിതാ മത്സരാര്ഥിക്ക് പരുക്ക് പറ്റിയെന്നും തരത്തിലെ വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തോട് പ്രതികരിക്കുന്ന പരിപാടിയിലെ മത്സരാർത്ഥിയായ റിതു മന്ത്രയുടെ അമ്മയുടെ വോയിസ് റെക്കോർഡ് ആണ് പുറത്ത് വന്നിരിക്കുന്നത്. മത്സരാർത്ഥികൾ തമ്മിൽ വഴക്കുണ്ടായെന്ന തരത്തിലെ വാർത്തകൾ വന്നപ്പോൾ ഞാൻ ഋതുവിന്റെ നമ്പറിൽ വിളിച്ചുവെങ്കിലും കിട്ടിയില്ല. പിന്നെ അവിടെ നിന്നും തന്ന ഒരു നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തിട്ട് അവരെല്ലാം ഇപ്പോൾ ഹോട്ടലിൽ ആണെന്നും സേഫ് ആണെന്നും പറഞ്ഞു.

വഴക്കിന്റെ കാര്യം ചോദിച്ചപ്പോൾ ആര് പറഞ്ഞു എന്നും അവർ അറിഞ്ഞിട്ടില്ല എന്നും ആണ് മറുപടി പറഞ്ഞത്. ഞാൻ വാർത്തയുടെ ലിങ്ക്  അയച്ച് കൊടുത്തിട്ടുണ്ട്. നോക്കിയിട്ട് മറുപടി തരാം എന്നും അവർ ഇവിടെ സേഫ് ആണെന്നും ആണ് അറിയിച്ചത് എന്നും പറയുന്ന ഋതുവിന്റെ അമ്മയുടെ വോയിസ് റെക്കോർഡ് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Trending

To Top