പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ലായിരുന്നു അച്ഛന്, വെള്ളം കുടിക്കാതെ മരിക്കുന്ന ഒരവസ്ഥയുണ്ടല്ലോ!! പൊട്ടിക്കരഞ്ഞ് ആര്യ

Bigg-Boss-Malayalam-2-promo-Arya-Badai-emotional-about-her-fathers-death

ബഡായി ബംഗ്ലാവ് എന്ന പരുപാടിയിൽ കൂടി ജന ഹൃദയം കീഴടക്കിയ നാട്ടിലെയ്നു ആര്യ, ഇപ്പോൾ ആര്യ ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ആരും അറിഞ്ഞിട്ടില്ല പല സെലിബ്രിറ്റികളുടെയും കഥകൾ ഇപ്പോൾ ബിഗ്‌ബോസിൽ കൂടി പ്രേക്ഷകർ അറിയുകയാണ്. ഇന്നുവരെ എവിടേയും പറയാത്ത കാര്യങ്ങള്‍ തുറന്നുപറയാനുള്ള അവസരവും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. കദനകഥകളുമായാണ് പല താരങ്ങളും ബിഗ് ഹൗസിനെ കരയിപ്പിക്കുന്നത്. സഹമത്സരാര്‍ത്ഥികള്‍ മാത്രമല്ല പ്രേക്ഷകരും കരഞ്ഞുപോവുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളുമായാണ് ആര്യ എത്തിയത്, ബിഗ് ബോസ്സിലും സോഷ്യൽ മീഡിയയിലും വളരെ വലിയ പിന് തുണയാണ് ആര്യയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Bigg-Boss-Malayalam-2-promo-Arya-Badai-emotional-about-her-fathers-death

ആരാദ്യം പാടുമെന്ന പരിപാടിയില്‍ നിന്നും ആര്യ അപ്രത്യക്ഷയായതിന് പിന്നാലെയായി താരം ബിഗ് ബോസിലേക്ക് എത്തുമെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മകളായ റോയയുടെ സമ്മതത്തോടെയാണ് തന്റെ വരവെന്ന് പറഞ്ഞായിരുന്നു താരം ബിഗ് ഹൗസില്‍ പ്രവേശിച്ചത്.വ്യക്തി ജീവിതത്തിലെ വേദനിപ്പിക്കുന്ന കഥകൾ തുറന്നു പറഞ്ഞു ആര്യ രംഗത് എത്തിയിരിക്കുകയാണ്, കഴിഞ്ഞ ദിവസം തന്റെ ഭർത്താവ് ഉപേക്ഷിച്ച പോയ ക്രൈം ആര്യ തുറന്നു പറഞ്ഞിരുന്നു, ആര്യയുടെ വീഡിയോ വളരെ പെട്ടെന്നായിരുന്നു വൈറൽ ആയത്. ആര്യ പൊട്ടി കരയുന്ന വീഡിയോയും ന്യൂസും പ്രേക്ഷകർ വേദനയോടെ ആണ് കണ്ടത്. അപ്രതീക്ഷിതമായി നഷ്ടമായ സഹോദരനെക്കുറിച്ച് താരം കഴിഞ്ഞ ദിവസം വാചാലയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അച്ഛനെക്കുറിച്ച് തുറന്നുപറയുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Bigg-Boss-Malayalam-2-promo-Arya-Badai-emotional-about-her-fathers-death

ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്ന അച്ഛനെക്കുറിച്ച് നേരത്തെയും ആര്യ വാചാലയായിട്ടുണ്ട്. അപ്രതീക്ഷിതമായി അച്ഛന്‍ യാത്രയായപ്പോള്‍ ആ വേദനയില്‍ നിന്നും മുക്തയാവാനാതെ നിന്നുപോയതിനെക്കുറിച്ചൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ബിഗ് ഹൗസില്‍ വെച്ചും താരം ഇതേക്കുറിച്ച് പറയുന്നുണ്ട്. പുതിയ പ്രോമോ വീഡിയോ യിൽ ആണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്

പ്രത്യേകിച്ച് ഒരു അസുഖവും ഇല്ലാത്ത ഒരാൾ അനഗ്നെ ആകുന്നതിൽ നല്ല വിഷമമാണ് ഉണ്ടാവുക എന്ന് ആര്യ പറയുന്നു. പെട്ടെന്ന് ഇങ്ങനെയായപ്പോള്‍ സഹിക്കാനായില്ലെന്ന് ആര്യ പറയുന്നു. ആ ഒരവസ്ഥ തനിക്ക് സഹിക്കാനായില്ലെന്നും താരം പറയുന്നു. അച്ഛനൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്നതും അവസാനസമയത്ത് അദ്ദേഹത്തിനരികിലേക്ക് പോയതിനെക്കുറിച്ചുമൊക്കെ താരം മുന്‍പ് പറഞ്ഞിരുന്നു. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ ഈറനണിയിക്കുന്ന പോസ്റ്റുമായി താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യയുടെ പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

വെള്ളം കുടിക്കുവാനാകാതെ വരുന്ന ഒരവസ്ഥയുണ്ടല്ലോ എന്ന് പറഞ്ഞു ആര്യകണ്ണ് തുടക്കുന ആ രംഗം കണ്ട എല്ലാവരും കൂടെ കരയുകയാണ്.