പോകുന്ന വഴിയിൽ വീണു ചത്താൽ പോലും എന്റെ ജഡം അവിടെ കിടക്കുകയെ ഉള്ളു!! ബിഗ്‌ബോസിൽ ഇതുവരെ കാണാത്ത രജിത് കുമാർ - മലയാളം ന്യൂസ് പോർട്ടൽ
Film News

പോകുന്ന വഴിയിൽ വീണു ചത്താൽ പോലും എന്റെ ജഡം അവിടെ കിടക്കുകയെ ഉള്ളു!! ബിഗ്‌ബോസിൽ ഇതുവരെ കാണാത്ത രജിത് കുമാർ

rajith-kumar-bigboss-malyal

ബിഗ്‌ബോസ് സീസൺ ടുവിൽ മറ്റുള്ള മത്സരാത്ഥികളിൽ നിന്നും ഏറെ വ്യത്യസ്തനായ ഒരു മത്സരത്തിയാണ് രജിത് കുമാർ, ബിഗ്‌ബോസിൽ വരുന്നതിനു മുൻപ് പല വിവാദങ്ങളിലും അദ്ദേഹം പെട്ടിട്ടിട്ടുണ്ട്, അദ്ദേഹത്തിനുള്ള പ്രതിച്ഛായയുടെ തുടര്‍ച്ച തന്നെയായിരുന്നു ബിഗ് ബോസ് ആരംഭിച്ചപ്പോഴും. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം തുറന്നു പറഞ്ഞു അദ്ദേഹം ഒരുപാട് വിമര്ശനങ്ങള്ക്ക് പത്രമായിരുന്നു.

rajith-kumar-bigboss-malyal

എപ്പോഴും ഒരു മത്സരത്തിന് വേണ്ടി തയ്യാറായി നിൽക്കുകയാണ് അദ്ദേഹം, മറ്റുള്ളവരോട് വിമർശനത്തിനും മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടു പിടിക്കുവാനും രജിത് കുമാറിന് ഇപ്പോഴും വലിയ താല്പര്യം ആയിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ രജിത് കുമാർ മാറിയിരിക്കുകയാണ്. ഇന്നലെ നടന്ന എപ്പിസോഡിൽ ആയിരുന്നു രജിത് കുമാറിന്റെ മറ്റൊരു മുഖം കാണുവാൻ സാധിച്ചത്. ഗായകന്‍ സോമദാസ് താന്‍ കടന്നുവന്ന കഠിനവഴികളെക്കുറിച്ച് സംസാരിച്ചതിന് ശേഷമാണ് നാം രജിത് കുമാറിനെ, ബിഗ് ബോസ് ഹൗസില്‍ സുജോ മാത്യുവിന്റെ കട്ടിലിന് തൊട്ടപ്പുറത്താണ് രജിത്തിന്റെ കിടക്ക.

rajith-kumar-bigboss-malyal

കിടക്കയില്‍ കിടന്നുകൊണ്ട് സുജോ മാത്യുവിനോടായിരുന്നു രജിത്തിന്റെ സംഭാഷണം. തനിക്ക് ഉറ്റവരാരും ഇല്ല എന്നും തനിക്ക് നല്ലൊരു സുഹൃത്ത് കൂടി ഇല്ല എന്നും രജിത് പറഞ്ഞു. കിടക്കയില്‍ കിടന്നുകൊണ്ട് സുജോ മാത്യുവിനോടായിരുന്നു രജിത്തിന്റെ സംഭാഷണം. ‘എന്നെ കാത്ത് ആരും ഇരിപ്പില്ല… അച്ഛനില്ല, അമ്മയില്ല, ഭാര്യയില്ല, മകനില്ല, മകളില്ല, സഹോദരിയില്ല,സഹോദരനില്ല, ഒരു നല്ല സുഹൃത്ത് പോലും എനിക്കില്ല. ഞാന്‍ പോണവഴിയില്‍ വീണ് ചത്താല്‍ പോലും എന്റെ ജഡം അവിടെയെങ്ങാനും കിടക്കുകയേ ഉള്ളെടാ’, ഉള്ളില്‍ തട്ടി പറയുന്നതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു രജിത് കുമാറിന്റെ സംഭാഷണം..

rajith-kumar-bigboss-malyal

എന്നാല്‍ രജിത് പറയുന്നതിനെ തമാശയ്ക്ക് എടുത്തുകൊണ്ടായിരുന്നു സുജോയുടെ മറുപടി ‘ചേട്ടന്‍ തിരിച്ചുചെന്നിട്ട് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒക്കെ തുടങ്ങ്. എന്നിട്ട് അതില്‍ ദിവസവും ഓരോ ഫോട്ടോയൊക്കെ ഇട്. പരിചയങ്ങളൊക്കെ ഉണ്ടാവും’, എന്നായിരുന്നു സുജോയുടെ പ്രതികരണം.

Trending

To Top
Don`t copy text!