എനിക്ക് ചാരിയിരിക്കാനുള്ള തോളായതിന് നന്ദി! നടി ആര്യ വിവാഹിതയാകുന്നു, വരൻ ബിഗ്‌ബോസ് താരം

നടിയും അവതാരകയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്നു. ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനാണ് താരം. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സിബിനും ആര്യയും തന്നെയാണ് ഔദ്യോഗികമായി ഈ വാർത്ത പങ്കുവച്ചത്, ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ. ഇപ്പോൾ ഇരുവരും സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്..വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് ഒരാസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. പരസ്പരം താങ്ങായി ഞങ്ങള്‍ ഇരുവരും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് ഏറ്റവും വലിയ പിന്തുണയായതിനും എന്റെ എല്ലാ പ്രശ്നങ്ങളിലും സമാധാനം നൽകിയതിനും സമാധാനത്തോടെ എനിക്ക് ചാരിയിരിക്കാനുള്ള തോളായതിനും നമ്മുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിനും നന്ദി, എന്നാണ് ആര്യ കുറിച്ചിരിക്കുന്നത്.

എന്നാൽ സിബിൻ കുറിച്ചിരിക്കുന്നത്, ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട് – പലപ്പോഴും എന്നെ നഷ്ടപ്പെടുത്തുകയും തകർക്കുകയും ചെയ്ത തീരുമാനങ്ങൾ. എന്നാൽ എല്ലാ കൊടുങ്കാറ്റിലും എനിക്കൊപ്പം കോൺസ്റ്റന്റായി നിന്ന ഒരു വ്യക്തി ഉണ്ടായിരുന്നു – ഒരു പരാതി പോലും കൂടാതെ, എന്നെ വിധിക്കാതെ, വ്യവസ്ഥകളില്ലാതെ എന്നോടൊപ്പം നിന്ന ഒരാൾ. അതാണ് അവൾ , എന്റെ ഉറ്റ സുഹൃത്ത്, ആര്യ.എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ അവൾ എന്നെ മനസ്സിലാക്കി – ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ. അവൾ യഥാർത്ഥത്തിലുള്ള എന്നെ കണ്ടു, എല്ലാ പോരായ്മകളും അംഗീകരിച്ചു, ഞാൻ ആയിരിക്കുന്നതുപോലെ എന്നെ സ്നേഹിച്ചു. അവളോടൊപ്പം, ഞാൻ എപ്പോഴും സുരക്ഷിതനും റിയലുമാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അതിനാൽ, എന്റെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള തീരുമാനമെടുത്തു – അവളോടൊപ്പം എന്നേക്കും താമസിക്കുക, സ്നേഹിക്കുക, പരിപാലിക്കുക, ഒന്നിച്ച് വളരുക. എന്റെ ഉറ്റ സുഹൃത്ത്, കുഴപ്പങ്ങളിൽ എന്റെ ശാന്തത, നിശബ്ദതയിൽ എന്റെ ചിരി, എന്റെ ആശ്വാസം – എന്റെ ചോക്കിയെ അഭിമാനത്തോടെ ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. എന്റെ പൂർണ്ണഹൃദയത്തോടെ, എന്റെ ചോക്കി, എന്റെ മകൻ റയാൻ, എന്റെ മകൾ ഖുഷി എന്നിവരോടൊപ്പം ഞാൻ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങും എന്നാണ് സിബിൻ കുറിച്ചിരിക്കുന്നത്.