ജനങ്ങളുടെ ഇടയില്‍ എന്റെ മകള്‍ പരാജയപ്പെടരുത്! കണ്ണീരടക്കാനാവാതെ ജാസ്മിന്റെ ഉമ്മ!

ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുപോകാവുന്നതിന്റെ ഏറ്റവും ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്ന് പോയ വ്യക്തിയാണ് ജാസ്മിന്‍ എം മൂസ. ഫിറ്റ്‌നസ്സ് ട്രെയിനറായി ഇപ്പോള്‍ ബാഗ്ലൂരില്‍ ജോലി ചെയ്യുന്ന ഇവരെ ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോ…

ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുപോകാവുന്നതിന്റെ ഏറ്റവും ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്ന് പോയ വ്യക്തിയാണ് ജാസ്മിന്‍ എം മൂസ. ഫിറ്റ്‌നസ്സ് ട്രെയിനറായി ഇപ്പോള്‍ ബാഗ്ലൂരില്‍ ജോലി ചെയ്യുന്ന ഇവരെ ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോ വഴിയാണ് പ്രേക്ഷകര്‍ അടുത്ത് അറിയുന്നത്. ഇപ്പോഴിതാ ജാസ്മിനെ കുറിച്ച് ഇവരുടെ അമ്മ ഉള്ളുതുറന്ന് പറഞ്ഞ കാര്യങ്ങളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജാസ്മിന്റെ ഉമ്മ താരത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജാസ്മിന്റെ ആദ്യ വിവാഹം പരായജമായിരുന്നു.. പിന്നീട് വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം രണ്ടാമതൊരു വിവാഹം കൂടി ജാസ്മിന് ചെയ്യേണ്ടി വന്നിരുന്നു. അതില്‍ ശാരീരികവും മാനസികവുമായ ഒരുപാട് പ്രശ്‌നങ്ങളിലൂടെയും ജാസ്മിന് കടന്നു പോകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ തന്റെ മകളോട് തനിക്ക് ഒരു ദേഷ്യവും ഇല്ലെന്നും ഇന്നും അവള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും കണ്ണീരോടെ ജാസ്മിന്റെ ഉമ്മ പറയുന്നു…

ആണുങ്ങള്‍ മാത്രം ചെയ്യുന്ന പണി അവള്‍ തിരഞ്ഞെടുക്കുകയായിരുന്നു എന്നും വേറെ ഒരു ഉദ്ദേശവും അവള്‍ക്കില്ലെന്നും ജനങ്ങളുടെ ഇടയില്‍ അവള്‍ മോശക്കാരിയാകരുതെന്നും ഈ ഉമ്മ പറയുന്നു. ജീവിതത്തില്‍ എന്റെ മകള്‍ ഒരുപാട് പരാജയപ്പെട്ടു ഇനി ജനങ്ങളുടെ ഇടയിലും അവള്‍ പരാജയപ്പെടരുത്. എന്റെ വീടിന് ഇപ്പോഴും എന്റെ മകള്‍ക്കും അവകാശമുണ്ട്. ആദ്യ വിവാഹം ഒരു ചതിയായിരുന്നു

രണ്ടാം വിവാഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും സഹോദരങ്ങളുടെ ജീവിതത്തെ അത് ബാധിക്കും എന്നോര്‍ത്ത് മകള്‍ ഒരുപാട് സഹിച്ച് നിന്നെന്നും ജാസ്മിന്റെ ഉമ്മ പറയുന്നു. ഇന്നും തന്റെ മകളെ ഒരുപാട് സ്‌നേഹിക്കുന്നു എന്നും എന്ന് അവള്‍ തിരിച്ച് വന്നാലും സ്വീകരിക്കും എന്നും ഇവര്‍ പറയുന്നു. ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിലെ ശക്തയായ മത്സരാര്‍ത്ഥി തന്നെയായിരുന്നു ജാസ്മിന്‍. താങ്ങാനാവാത്ത മാനസിക സംഘര്‍ഷങ്ങള്‍ കാരണം, തനിക്ക് സെല്‍ഫ് റെസ്‌പെക്റ്റാണ് വലുത് എന്ന്

പറഞ്ഞ് ഷോയില്‍ നിന്ന് ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോരുക ആയിരുന്നു.. പുറത്തിറങ്ങിയ ശേഷം ഒരുപാട് സൈബര്‍ ആക്രമണങ്ങളും ജാസ്മിന്‍ നേരിട്ടിരുന്നു, ഇതോടെ ജാസ്മിന് തന്റെ ലിവിഗ് ടുഗെദര്‍ പാര്‍ട്ണര്‍ ആയിരുന്ന മോണിക്കയേയും നഷ്ടമായിരുന്നു.