‘ഞാനൊരാള് വിചാരിച്ചാലെങ്ങനെയാ രാജ്യത്തെ ജനസംഖ്യ കുറയ്ക്കുക’; ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം രസകരമായ ടീസര്‍

ലാല്‍ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഭവാനി…

ലാല്‍ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി വി കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തര്‍ ആണ്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

അന്‍സാര്‍ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ് വര്‍മ്മ ക്രിയേറ്റീവ് ഡയറക്ടര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാഗരാജ്, എഡിറ്റര്‍ ജിതിന്‍ ടി കെ, സംഗീതം അജ്മല്‍ ഹസ്ബുള്ള, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, ആര്‍ട്ട് ഷാജി മുകുന്ദ്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍, നിതിന്‍ എം എസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍ രാമഭദ്രന്‍ ബി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, സ്റ്റില്‍സ് അജി മസ്‌കറ്റ്, ഡിസൈന്‍ യെല്ലൊ ടൂത്ത്. പി ആര്‍& മാര്‍ക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.