എല്ലാവരും കരുതും പോലൊരു ആൾ അല്ല മോഹൻലാൽ, തുറന്നു പറഞ്ഞു സഹോദരൻ

ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് സഹോദരൻ ബിജു ഗോപിനാഥ്‌ പറഞ്ഞ ചില  കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹോൻലാലിന് അദ്ദേഹത്തിന്റെ കുടുംബവുമായി അധികം ബന്ധമില്ല എന്നാണ് ബിജു ഗോപിനാഥ് പറയുന്നത്. കുടുംബത്തിൽ ഉള്ള ആരെയും അധികം സഹായിക്കാത്ത ആൾ ആണ് മോഹൻലാൽ. ഒരു പത്ത് പതിനഞ്ച് വര്ഷം മുൻപ് എനിക്ക് രണ്ടു ലക്ഷം രൂപയുടെ ആവശ്യം വന്നു. ഞാൻ അപ്പോൾ ആന്റണിയെ വിളിച്ചു ചോദിച്ചു. അപ്പോൾ ഷൂട്ടിങ് നടക്കുന്നിടത്തേക്ക് ചെല്ലാൻ ആന്റണി പറഞ്ഞു. മോഹൻലാൽ പറഞ്ഞത് അനുസരിച്ച് എനിക്ക് രണ്ടു ലക്ഷം രൂപ തന്നു. കുറച്ച് നാളുകൾ കഴിഞ്ഞു ചേച്ചി എനിക്ക് ഒരു നാൽപ്പതിനായിരം രൂപയും തന്നു. അത് മാത്രമാണ് മോഹൻലാലിൽ നിന്നും എന്നിക്ക് കിട്ടിയ ആകെ ധനസഹായം. എല്ലാവരെയും സഹായിക്കുന്ന ആൾ ആണ് മോഹൻലാൽ എന്നാണ് എല്ലാവരും പറയുന്നത്. അപ്പോൾ ആളുകൾ കരുതും പുള്ളി എന്നെയും സഹായിച്ചിട്ടുണ്ട് എന്ന്.

എന്നാൽ സത്യം അതല്ല. പിന്നീട് ഒരിക്കൽ എനിക്ക് ഒരു പതിമൂന്നു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോൾ ലാലുവിനോട് പോയി ചോദിച്ചു. എന്നാൽ ഇല്ല എന്ന് പറഞ്ഞു ലാലു എന്നെ പറഞ്ഞു വിട്ടു. അതിനു ശേഷം ആ വഴി ഞാൻ പോയിട്ടില്ല. അത് മാത്രമല്ല, കുടുംബത്തിൽ ഒരു മരണം ഉണ്ടായാൽ പോലും മോഹൻലാൽ വരാറില്ല. മോഹൻലാലിന്റെ അച്ഛന്റെ അനുജൻ ആണ് എന്റെ അച്ഛൻ. അച്ഛൻ മരിച്ചിട്ട് പോലും ലാലു വന്നില്ല. എന്താണ് അതിന്റെ കാരണം എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അത് പോലെ തന്നെ മോഹനലാലിന് ഇനി താടി വടിച്ചു അഭിനയിക്കാൻ കഴിയില്ല. ഒടിയനു വേണ്ടി ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കാൻ പ്രായം കുറയ്ക്കാൻ ഉള്ള ഇൻജെക്ഷൻ എടുത്തതാണ്. എന്നാൽ അത് വിനയായി. മുഖത്തെ മസ്സിൽസ് പലതും മാറി.

പഴയരൂപത്തിലേക്ക് തിരിച്ച് വരാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ ലാൽ. കിലുക്കത്തിലെയും കിരീടത്തിലെയും ലാലിന്റെ മുഖവും ഇപ്പോഴത്തെ മുഖവും നോക്കുമ്പോൾ തന്നെ കാര്യം മനസ്സിലാകും. ചിലർക്ക് ഇത്തരത്തിൽ ഇൻജെക്ഷൻ എടുക്കുന്നത് അലർജി ഉണ്ടാക്കാറുണ്ട്. അതെ അലർജി തന്നെയാണ് മോഹൻലാലിനും ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന് താടി വടിയ്ക്കാൻ കഴിയില്ല. വാദിച്ചാൽ അത് മുഖത്ത് ഇൻഫെക്ഷൻ ആകുമെന്നും കാലങ്ങൾ ചെല്ലുമ്പോൾ ഇതിനു മാറ്റം സംഭവിക്കാൻ സാധ്യത ഉണ്ടെന്നുമാണ് സഹോദരൻ പറയുന്നത്.