ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം സുഹൃത്തിനെക്കുറിച്ച് വാചാലനായി ബിജു മേനോൻ !!

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ബിജു മേനോൻ. വർഷങ്ങളായി മലയാള സിനിമ പ്രക്ഷകർക്ക് നിരവധി കഥാപാത്രങ്ങൾ സമ്മാനിക്കുന്ന താരം കൂടിയാണ്. സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ…

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ബിജു മേനോൻ. വർഷങ്ങളായി മലയാള സിനിമ പ്രക്ഷകർക്ക് നിരവധി കഥാപാത്രങ്ങൾ സമ്മാനിക്കുന്ന താരം കൂടിയാണ്. സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സുധീഷിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിജു മേനോന്റെ വാക്കുകൾ: ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടൻ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതിൽ സന്തോഷം., ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സാഗർ ഹരിയുടെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് ശ്രീ സുധീഷ് ആണ്.

കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളം. ഒരു സുഹൃത്തെന്ന നിലയിൽ ഒരു സഹോദരാണെന്ന നിലയിൽ ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെന്ന നിലയിൽ തീർച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ, വീണ്ടും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.