മലയാളകളുടെ സണ്ണി ചേച്ചിക്ക് 41-ാം പിറന്നാള്‍: ആഘോഷമാക്കി ആരാധകര്‍

പോണ്‍ ഇന്‍ഡസ്ട്രിയിലൂടെ സെലിബ്രിറ്റികളുടെ പട്ടികയില്‍ മുന്‍ നിരയില്‍ ഇടംപടിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വിമര്‍ശനങ്ങളെ മറികടന്ന് പേക്ഷകരുടെ മനസ്സിലും പൊതു സമൂഹത്തിലും തന്റേതായ ഇടം കണ്ടെത്തിയ സണ്ണി ലിയോണിന്ന് ഇന്ന് 41-ാം പിറന്നാള്‍. കാനഡയിലെ ഒരു…

പോണ്‍ ഇന്‍ഡസ്ട്രിയിലൂടെ സെലിബ്രിറ്റികളുടെ പട്ടികയില്‍ മുന്‍ നിരയില്‍ ഇടംപടിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വിമര്‍ശനങ്ങളെ മറികടന്ന് പേക്ഷകരുടെ മനസ്സിലും പൊതു സമൂഹത്തിലും തന്റേതായ ഇടം കണ്ടെത്തിയ സണ്ണി ലിയോണിന്ന് ഇന്ന് 41-ാം പിറന്നാള്‍.

കാനഡയിലെ ഒരു സിക്ക് പഞ്ചാബി കുടുംബത്തില്‍ ജനിച്ച സണ്ണി ലിയോണിന്റെ യഥാര്‍ത്ത പേര് കരന്‍ജിത്ത് കൗര്‍ എന്നാണ്. അമേരിക്കയിലേക്ക് കുടിയേറിയ താരം ബേക്കറിയില്‍ താല്‍ക്കാലിക ജോലി കണ്ടെത്തുകയും തന്റെ നെഴ്‌സിങ് വിദ്യാഭ്യാസവുമായി മുന്നോട്ടു പോവുകയും ചെയ്തു. അമേരിക്കന്‍ സമപ്രായക്കാരില്‍ നിന്നും കടുത്ത വംശീയ വിദ്വേഷങ്ങള്‍ നേരിട്ട സണ്ണി ലിയോണ്‍ നിലനില്‍പ്പിനായി പിന്നീട് പോണ്‍ ഇന്‍ഡസ്ട്രിയില്‍ അവസരം കണ്ടെത്തുകയായിരുന്നു.

കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന പരിപാടിയിലൂടെ ഗ്ലാമര്‍ വേഷങ്ങള്‍ക്ക് അപ്പുറമുള്ള തന്റെ കഴിഞ്ഞ കാല കഥ സണ്ണി ലോകത്തോട് വിളിച്ചുപറഞ്ഞു.

പോണ്‍ സ്റ്റാറില്‍ നിന്നും സണ്ണി ലിയോണ്‍ മനുഷ്യ സ്‌നേഹിയിലേയ്ക്കുള്ള താരത്തിന്റെ യാത്രയും ശ്രദ്ധേയമായിരുന്നു. പോണ്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്ന കാലത്തും തന്റെ സമ്പാദ്യത്തിന്റെ ഒരു വിഹിതം മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി താരം മാറ്റിവച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും നടി മറച്ചുവെച്ചിരുന്നു എങ്കിലും പിന്നീട് പുറത്തുവരുകയും പൊതു സമൂഹത്തില്‍ സണ്ണി ലിയോണിന് പ്രാധാന്യം ലഭിക്കുകയും ചെയ്തു.

sunny leone3
 

പിന്നീട് ഇന്ത്യന്‍ സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ച സണ്ണി തെന്നിന്ത്യന്‍ സിനിമകളില്‍ അടക്കം സാന്നിദ്ധ്യം അറിയിക്കുകയും, പോണ്‍ ഇന്‍ഡസ്ട്രിയോട് വിട പറയുകയും ചെയ്തു.

കേരളത്തില്‍ സണ്ണി ലിയോണിന്റെ ഫാന്‍ ബേസ് കണ്ട് താരം തന്നെ അമ്പരന്നിരുന്നു. മലയാളികള്‍ കാണിക്കുന്ന സ്‌നേഹത്തോട് കടപ്പെട്ട സണ്ണി കേരളത്തോടുള്ള തന്റെ സ്‌നേഹം പലപ്പോഴും പൊതുവേദികളില്‍ പ്രകടിപ്പിച്ചുമുണ്ട്.