മകൾ സിനിമയിൽ വരുമോ? ചോദ്യത്തിന് ഉത്തരവുമായി, ബിന്ദു പണിക്കർ 

വെത്യസ്ത കഥപാത്രങ്ങൾ കൊണ്ട് മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ബിന്ദു പണിക്കർ, നടിയെ പോലെ തന്നെ മകൾ കല്യാണിയും പ്രേക്ഷകർക്ക്‌ വളരെ സുപരിചിതയാണ്. സോഷ്യൽ മീഡിയിൽ സജീവമായ കല്യാണി നിരവധി റീൽസുകൾ…

വെത്യസ്ത കഥപാത്രങ്ങൾ കൊണ്ട് മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ബിന്ദു പണിക്കർ, നടിയെ പോലെ തന്നെ മകൾ കല്യാണിയും പ്രേക്ഷകർക്ക്‌ വളരെ സുപരിചിതയാണ്. സോഷ്യൽ മീഡിയിൽ സജീവമായ കല്യാണി നിരവധി റീൽസുകൾ ചെയ്യ്തു നിരവധി ഫോളോസിനെ നേടിയിട്ടുണ്ട്, ഇപ്പോൾ ബിന്ദു പണിക്കരോട് മകൾ കല്യാണി സിനിമയിൽ വരുമോ യെന്ന ചോദ്യത്തിനു നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ  ചെലുത്തുന്നത് .

ഇത് പലരും തന്നോട് ചോദിച്ചിട്ടുള്ള ചോദ്യമാണ്, ഇപ്പോൾ അവൾ ഡിഗ്രി കഴിഞ്ഞു, വീണ്ടും ആ  കോളേജിൽ പോകണമെന്ന് പറഞ്ഞു, അങ്ങനെ പോയി. നമ്മൾക്കും ഉണ്ടാവുമല്ലോ ഓരോ സമയത്തു ഉണ്ടാകുന്ന ആഗ്രഹങ്ങൾ അതുപ്പോലെ ആയിരിക്കും അവൾ. എന്തായലും അവൾ അവിടുത്തെ പഠനം കഴിഞ്ഞിട്ട് വരട്ടെ നമ്മൾക്ക് ചോദിക്കാം , മധുരം മനോഹരം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖ്ത്തിൽ ആണ് ബിന്ദു പണിക്കർ ഈ കാര്യം വെളിപ്പെടുത്തിയത്.

കല അവൾക്ക് വലിയ ഇഷ്ട്ടം ആണ് അതുകൊണ്ടാണ് അവൾ ഡാന്സിലും, മറ്റും കഴിവ് തെളിയിച്ചിരിക്കുന്നത്, അതുകൊണ്ടു തന്നെ അവൾ നാളെ സിനിമയിൽ എത്തും എന്ന് പ്രതീഷിക്കുന്നവർക്കു പ്രതീഷിക്കാം ബിന്ദു പണിക്കർ പറയുന്നു.