ബോയ്ഫ്രണ്ടിന്റെ ചിത്രം പങ്കുവെച്ച് ഇലിയാന ഡിക്രൂസ് ; ഇതാണോ കുഞ്ഞിന്റെ അച്ഛൻ എന്ന സോഷ്യൽ മീഡിയ!

വിവാഹിതയാവാതെ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു എന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ് . നടി ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം അറിയിച്ചത്. താരം…

വിവാഹിതയാവാതെ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു എന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ് . നടി ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം അറിയിച്ചത്. താരം തന്റെ ‘ബേബിമൂണിൽ’ നിന്നുള്ള നിരവധി ഫോട്ടോകളും വീഡിയോകളും കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു താരം.


തന്റെ കാമുകന്റെ മങ്ങിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇലിയാന.ഇലിയാനയെ നോക്കി നീണ്ട താടിയും മീശയുമുള്ള ആൾ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതേ സമയം ഇദ്ദേഹം തന്നയാണ് കുഞ്ഞിന്റെ അച്ഛൻ എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.ഇതാദ്യമായാണ് താരം തന്റെ കുഞ്ഞിന്റെ അച്ഛനെക്കുറിച്ചുള്ള ചെറിയ വിവരമെങ്കിലും പങ്കുവെച്ചത്.ബേബിമൂണിനിടെ എടുത്ത ഫോട്ടോയിലാണ് ഇരുവരും മോതിരം വെളിപ്പെടുത്തിയത്


ഏപ്രിലിൽ താൻ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ച് തുമുതൽ, കുഞ്ഞിന്റെ പിതാവിന്റെ വിവരങ്ങൾ ഒന്നും തന്നെ ഇല്യാന പങ്കുവെച്ചിരുന്നില്ല
അതേ സമയം ‘ബേബിമൂണിൽ’ ആരൊക്കെ കൂടെയുണ്ടെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല.’ഗർഭിണിയായത് വളരെ മനോഹരമായ ഒരു അനുഗ്രഹമാണ്… ഇത് അനുഭവിക്കാൻ എനിക്ക് ഭാഗ്യമുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല, അതിനാൽ ഈ യാത്രയിൽ അവിശ്വസനീയമാംവിധം ഭാഗ്യവതിയാണെന്ന് ഞാൻ കരുതുന്നു” എന്നാണ് നടി തന്റെ ഗർഭധാരണത്തെക്കുറിച്ച് പറഞ്ഞത്.