മലയാളം ന്യൂസ് പോർട്ടൽ
Film News

കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങി ബിന്ദുപണിക്കരുടെ മകൾ; വൈറലായി ചിത്രങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ബിന്ദുപണിക്കർ, ഹാസ്യ വേഷങ്ങൾ ആയിരുന്നു താരം ഏറെയും ചെയ്തിരുന്നത്, ഇപ്പോൾ സീരിയസ് വേഷങ്ങൾ ആണ് താരം ചെയ്യുന്നത്. സഹോദരിയായും അമ്മയായും ഒക്കെ ബിന്ദുപണിക്കർ വെള്ളിത്തിരയിൽ തിളങ്ങി, മലയത്തിലെ ഒട്ടുമിക്ക നായകന്മാരുടെ കൂടെയും ബിന്ദുപണിക്കർ അഭിനയിച്ച് കഴിഞ്ഞു, താരത്തിന്റെ ആദ്യ വിവാഹം പരാജയം ആയിരുന്നു, പിന്നീട് സായികുമാറിനെ ബിന്ദുപണിക്കർ വിവാഹം ചെയ്തു, ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടെ.

ബിന്ദുപണിക്കാരുടെ മകൾ കല്യാണി ഇവർക്കൊപ്പം ആണ് താമസിക്കുന്നത്, ടിക് ടോക്കിൽ കൂടിയാണ് കല്യാണി പ്രേക്ഷകർക്ക് പരിചിതയായത്, അമ്മയുടെ വീഡിയോ ആണ് കള്ളായണി ടിക് ടോകിൽ കൂടി ചെയ്ത വൈറലായത്. അതിന് ശേഷം താരപുത്രിക്ക് ഒരുപാട് ആരാധകരുണ്ടായി. സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം കല്യാണിക്കുണ്ടെന്ന് വീഡിയോയിലൂടെ പ്രേക്ഷകർ വിധിയെഴുതി. ക്യാമറയ്ക്ക് മുന്നിൽ ഇതുവരെ വന്നിട്ടില്ലെങ്കിലും കല്യാണി നേരത്തെ തന്നെ സെലിബ്രിറ്റിയാണ്. സിനിമയിൽ നായികായുള്ള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോൾ കല്യാണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്, വധുവായി അണിഞ്ഞൊരുങ്ങിയാണ് താരം എത്തിയിരിക്കുന്നത്, വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി. കല്യാണപ്പെണ്ണ് ലുക്കിൽ അതീവസുന്ദരിയായിട്ടാണ് കല്യാണിയെ കാണാൻ സാധിക്കുന്നത്. ടി.ജെ വെഡിങ് ഫിലിംസിന് വേണ്ടി ടിനു ജോണാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളായ സജിത്തും സുജിതമാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഹാൻ ടോം ഡിസൈൻ ചെയ്‌തിരിക്കുന്ന പച്ച കളർ ലെഹങ്കയാണ് കല്യാണി ധരിച്ചിരിക്കുന്നത്.

Related posts

മകളുടെ വിവാഹം എന്നെ അറിയിച്ചത് വാട്സപ് മെസ്സേജിൽ കൂടി; അതുപോലും എന്നെ ഒന്നറിയിക്കാൻ അവർക്ക് തോന്നിയില്ല

WebDesk4

ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു !! സായി കുമാറിനെ വിവാഹം ചെയ്തത് എന്തുകൊണ്ടെന്ന് വ്യകത്മാക്കി ബിന്ദു പണിക്കർ

WebDesk4

വാസുവണ്ണന്‍ ട്രോളുകളോടുളള നടി മന്യയുടെ പ്രതികരണത്തെ വിമര്‍ശിച്ച്‌ രേവതി സമ്ബത്ത്

WebDesk4

അതിനു കാരണം എന്റെ അച്ഛനും അമ്മയും ആണ്; ആ രഹസ്യം പരസ്യമായി !! തുറന്നു പറഞ്ഞു കല്യാണി

WebDesk4

സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ച് ബിന്ദുപണിക്കാരുടെ മകൾ

WebDesk4

പുത്തൻ ലുക്കിൽ ബിന്ദുപണിക്കർക്കും മകൾക്കുമൊപ്പം സായികുമാർ

WebDesk4