ഓണം ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും ആഘോഷമല്ല! യുവതിയ്ക്ക് ബിനീഷ് ബാസ്റ്റിന്റെ മാസ് മറുപടി

ഓണാശംസകള്‍ നേര്‍ന്നുള്ള പോസ്റ്റിന് വിദ്വേഷ കമന്റിട്ട യുവതിക്ക് കിടിലന്‍ മറുപടി നല്‍കി നടന്‍ ബിനീഷ് ബാസ്റ്റിന്‍. തുഷാര അജിത് കല്ലായില്‍ എഴുതിയ കമന്റിനാണ് നടന്റെ മറുപടി നല്‍കിയത്. സ്‌ക്രീന്‍ഷോര്‍ട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ മറുപടി.…

ഓണാശംസകള്‍ നേര്‍ന്നുള്ള പോസ്റ്റിന് വിദ്വേഷ കമന്റിട്ട യുവതിക്ക് കിടിലന്‍ മറുപടി നല്‍കി നടന്‍ ബിനീഷ് ബാസ്റ്റിന്‍. തുഷാര അജിത് കല്ലായില്‍ എഴുതിയ കമന്റിനാണ് നടന്റെ മറുപടി നല്‍കിയത്. സ്‌ക്രീന്‍ഷോര്‍ട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ മറുപടി.

‘നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റേയും ആഘോഷമല്ല എന്നായിരുന്നു കമന്റിന്റെ ഉള്ളടക്കം.

‘നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും ആഘോഷമല്ല. ഇന്നലെ മുസ്ലിം പെണ്‍കുട്ടികളുടെ ഓണത്തിന്റെ പരിപാടികളില്‍ ആടലും ഡാന്‍സും ചാട്ടവുമൊക്കെ കണ്ടപ്പോള്‍ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നല്‍’ എന്നായിരുന്നു- തുഷാര അജിത്ത് കുറിച്ചത്.

ഇതിനുള്ള ബിനീഷിന്റെ മറുപടിയും കമന്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്,’ടീമേ.. ഓണം മലയാളികളുടെ ദേശിയ ഉത്സവമാണ്. ഞങ്ങള്‍ ആ. ഘാഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ഞങ്ങള്‍ ചങ്കുകളാണ്. ഇവിടെ വര്‍ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല. വര്‍ഗിയത തുലയട്ടെ’-എന്ന് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ബിനീഷിനെ പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.