‘നായക കഥാപാത്രത്തിന്റെ പേര് ക്യാപ്റ്റന്‍ മില്ലര്‍ എന്നു പറഞ്ഞ് സംവിധായകന്‍ ജോര്‍ജ് മില്ലര്‍ ആവില്ലല്ലോ’

സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍ പൊങ്കല്‍ റിലീസായി തീയറ്ററിലെത്തിച്ച ‘ക്യാപ്റ്റന്‍ മില്ലര്‍’ ധനുഷ് ആരാധകര്‍ക്ക് ആറാടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കൗബോയ് ക്ലാസിക് സിനിമകളെ ഓര്‍മിപ്പിക്കുന്ന കഥപറച്ചില്‍ ശൈലിയില്‍ തമിഴ് ജനതയുടെ പോരാട്ടകഥ പറയുകയാണ് ക്യാപ്റ്റന്‍…

സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍ പൊങ്കല്‍ റിലീസായി തീയറ്ററിലെത്തിച്ച ‘ക്യാപ്റ്റന്‍ മില്ലര്‍’ ധനുഷ് ആരാധകര്‍ക്ക് ആറാടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കൗബോയ് ക്ലാസിക് സിനിമകളെ ഓര്‍മിപ്പിക്കുന്ന കഥപറച്ചില്‍ ശൈലിയില്‍ തമിഴ് ജനതയുടെ പോരാട്ടകഥ പറയുകയാണ് ക്യാപ്റ്റന്‍ മില്ലറില്‍. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നായക കഥാപാത്രത്തിന്റെ പേര് ക്യാപ്റ്റന്‍ മില്ലര്‍ എന്നു പറഞ്ഞ് ഈ പടത്തിന്റെ സംവിധായകന്‍ ജോര്‍ജ് മില്ലര്‍ ആവില്ലല്ലോയെന്നാണ് ബിനോ ശരത് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Captain Miller’ സിനിമ കാണാന്‍ ഇരുന്നത് പഴയ ഒരു LTTക്കാരന്റെ കഥയാണെന്ന് വിചാരിച്ചായിരുന്നു. എന്നാല്‍
മില്ലര്‍ എന്ന ആ പേര് മാത്രം കടമെടുത്തു എന്നല്ലതെ എനിക്ക് തോന്നുന്നത് ഇത് സംവിധായകന്റെ ഒരു ഫിക്ഷന്‍ മാത്രമണെന്നാണ്.
ഇസാ എന്ന സാധാരണക്കാനില്‍ നിന്നും മില്ലറിലേക്കുള്ള ബില്‍ഡപ്പ്, ദളിത് പൊളിറ്റിക്‌സ് എല്ലാം തന്നേ തുടക്കം അങ്ങനെ വലിയ കുഴപ്പമില്ലാതെ പോയി. പിന്നീടങ്ങോട്ട് മിക്ക സീനുകളും തിരക്കഥയുടെ അഭാവം മൂലം സിനിമ കാണുന്നതില്‍ തീരെ മടുപ്പു തോന്നി.
അവസാന ഒരു 10മിനിട്ട്. പ്രത്യേകിച്ച് ആ ബോംബ് എക്‌സ്‌പ്ലോസിംങ് മുതല്‍ ശിവരാജിന്റെ മാസ് ഇന്‍ട്രോ, മാനഗരത്തിലെ നായകന്‍ തുടങ്ങിയുള്ളവരുടെ
വരവോടു കൂടി കുറച്ചൊന്നു ഭേതം തോന്നിയതല്ലതെ
പടം നിരാശയാണ് സമ്മാനിച്ചത്.
കുറേ ബോംബുകള്‍ പൊട്ടിച്ചതു കൊണ്ടൊ, കുറേ പഴയ കാല ബൈക്കും കാറുകളും കാണിച്ചതു കൊണ്ടൊ ബഹളം വെച്ചതു കൊണ്ടൊ ഒന്നും വലിയ സിനിമയാവില്ല.
ഇത് എന്റെ മാത്രം അഭിപ്രായം……..
NB:-നായക കഥാപാത്രത്തിന്റെ പേര് ക്യാപ്റ്റന്‍ മില്ലര്‍ എന്നു പറഞ്ഞ്
ഈ പടത്തിന്റെ സംവിധായകന്‍ ജോര്‍ജ് മില്ലര്‍ ആവില്ലല്ലോ