ഭാഗ്യയുടെ വിവാഹത്തിന് അനുഗ്രഹം തേടി ലൂര്‍ദ് മാതാ പള്ളിയിലെത്തി സുരേഷ് ഗോപി!!! മാതാവിന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചു

മകളുടെ വിവാഹത്തിന് അനുഗ്രഹം തേടി തൃശ്ശൂരിലെ ലൂര്‍ദ് മാതാ പള്ളി സന്ദര്‍ശിച്ച് സുരേഷ് ഗോപി. കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. മാതാവിന് പൊന്‍കിരീടം സമര്‍പ്പിക്കാനാണ് താരം കുടുംബസമേതം എത്തിയത്. ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായുള്ള നേര്‍ച്ചയുടെ…

മകളുടെ വിവാഹത്തിന് അനുഗ്രഹം തേടി തൃശ്ശൂരിലെ ലൂര്‍ദ് മാതാ പള്ളി സന്ദര്‍ശിച്ച് സുരേഷ് ഗോപി. കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. മാതാവിന് പൊന്‍കിരീടം സമര്‍പ്പിക്കാനാണ് താരം കുടുംബസമേതം എത്തിയത്.

ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായുള്ള നേര്‍ച്ചയുടെ ഭാഗമായിട്ടാണ് മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് സുരേഷ് ഗോപി പള്ളിയിലെത്തിയിരുന്നു, തനിക്ക് ഇത്തരത്തിലൊരു ആഗ്രഹമുണ്ടെന്ന് പള്ളി അധികൃതരെ അറിയിച്ചിരുന്നു. കിരീടം സമര്‍പ്പണമായാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ തൂക്കമോ വിലയോ അറിയേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ജനുവരി 17ന് ഗുരുവായൂരില്‍ വെച്ചാണ് ഭാഗ്യ സുരേഷിന്റെ വിവാഹം. ബിസിനസുകാരനായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരന്‍. ദിവസങ്ങളായി വിവാഹ ചടങ്ങുകളുടെ ആഘോഷമാണ്. കഴിഞ്ഞ ദിവസം നടന്ന സംഗീത് ചടങ്ങും മെഹന്ദിയുടെയുമെല്ലാം ചിത്രങ്ങള്‍ വൈറലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗ്യയുടെ വിവാഹത്തിന് എത്തും. വിവാഹ റിസപ്ഷന്‍ ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം.